ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു

May 03, 2019 |
|
Trading

                  ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു

ഈ ആഴ്ചത്തെ അവസാനിക്കുന്ന വ്യാപാര ദിനനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 18.17 പോയിന്റ് താഴ്ന്ന് 38963.26 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 12.50 പോയിന്റ് താഴ്ന്ന് 11712.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1027 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1462  കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഇന്‍ഡ്യബുള്‍സ് എച്ച്എസ്ജി (3.83%), ഭാരതി എയര്‍ടെല്‍ (2.24), എന്‍ടിപിസി (1.77%), ഐസിഐസിഐ  ബാങ്ക് (1.58%), യെസ് ബാങ്ക് (1.24%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു. ടിസിഎസ് (-3.76%), ബ്രിട്ടാനിയ (-3.12%), ടെക് മഹീന്ദ്രാ (-1.34%), അദാനി പോര്‍ട്‌സ് (-2.04%), എച്ച്‌യുഎല്‍(-1.74%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലുള്ള സമ്മര്‍ദ്ദം മൂലം ചി4ല കമ്പനികളുടെ  ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. യെസ് ബാങ്ക് (1,036.20), ഐസിഐസിഐ ബാങ്ക് (981.57), റിലയന്‍സ് (916.72), ടിസിഎസ് (804.81), ടാറ്റാ മോട്ടോര്‍സ് (778.02) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved