സെന്‍സെകസ് 23 പോയിന്റ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

March 20, 2019 |
|
Trading

                  സെന്‍സെകസ് 23 പോയിന്റ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 23.28 പോയിന്റ് ഉയര്‍ന്ന് 38386.75 ലെത്തി വ്യാപാരം അവസാനിച്ചു. അതേസമയം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11.40 പോയിന്റ് താഴ്ന്ന് 11521 ലെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 1532 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും, 1104 കമ്പനികളുെ ഓഹരികള്‍ നേട്ടത്തലുമാണ്. 

ഇന്ത്യാ ബുള്‍ഡ് എച്ച്എസ്ജി (4.96%), ഹിന്‍ഡാല്‍കോ (2.37%), ഇന്‍ഫോസിസ് (2.31%0, വിപ്രോ (1.59%), ഡോ. റെഡ്ഡി ലാബ്‌സ് (1.59) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. എച്ച്പിസിഎല്‍ (-5.38%), സീ എന്റര്‍ടെയ്ന്‍ (-4.84), ബിപിസിഎല്‍ (-4.84%), എന്‍ടിപിസി (-4.19), ഒഎന്‍ജിസി (-3.28%) എന്നീ കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. 

എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. റിലയന്‍സ് (1,360.71), ഇന്‍ഫോസിസ് (995.45), എച്ച്ഡിഎഫ്‌സി (726.29), മാരുതി സുസൂക്കി (679.07) എന്നീ കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു.

 

Related Articles

© 2024 Financial Views. All Rights Reserved