സെന്‍സെക്‌സ് ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുമോ?

May 23, 2019 |
|
News

                  സെന്‍സെക്‌സ് ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുമോ?

മോദിയുടെ തിരിച്ചു വരവ് ഓഹരി വിപണിയുടെ തുടക്കത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ പ്രോഫിറ്റ് ബുക്കിംഗ് നേരിട്ടു. 40129 വരെയും ഉയര്‍ന്ന സെന്‍സെക്‌സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി.ബാങ്കിംഗ് ഓഹരികളും റിലയന്‍സ്, അദാനി ഗ്രൂപ്പ് ഓഹരികളും ആയിരുന്നു പ്രധാമായും ഈ മുന്നേറ്റത്തിന് സഹായകമായത്. എന്നാല്‍ ഒരാഴ്ച കൊണ്ട് ഏകദേശം 3000 പോയിന്റ് ഉയര്‍ന്ന വിപണിയില്‍ ചെറിയ വില്‍പന സമ്മര്‍ദ്ദം ഉണ്ടായി. 

ഇതിനു കാരണം ഇന്ന് മെയ് മാസത്തെ ഫ്യുച്ചര്‍ സെറ്റില്‍മെന്റ് ആണെന്നതും ഊഹ കച്ചവടക്കാരുടെ ലാഭമെടുക്കുവാനുള്ള വില്‍പനയും ആണ്. എന്നാല്‍ സെന്‍കെസ്    ഇപ്പോഴും 350 പോയിന്റ് ഉയര്‍ന്നു തന്നെ വ്യാപാരം തുടരുന്നു. വരും ദിവസങ്ങളില്‍ വിപണി ഈ നിലവാരത്തില്‍ സ്ഥിരത നേടുമെന്നും പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക നയം, ബജറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമേ അടുത്ത വലിയ നീക്കങ്ങള്‍ ഉണ്ടാവുകയെന്നും പ്രതീക്ഷിക്കുന്നു. നാളെ ജൂണ്‍ മാസത്തെ ഫ്യുച്ചേര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ വിപണിയില്‍ ഊഹ കച്ചവടക്കാര്‍ പുതിയ പൊസിഷന്‍ എടുത്തു വിപണിയില്‍ നിലയുറപ്പിക്കുമെന്നും വിപണി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നു

 

Related Articles

© 2024 Financial Views. All Rights Reserved