നിഫ്റ്റി 9,500 നിലവാരത്തില്‍; സെന്‍സെക്സ് 595.37 പോയിന്റ് നേട്ടത്തില്‍

May 28, 2020 |
|
Trading

                  നിഫ്റ്റി 9,500 നിലവാരത്തില്‍; സെന്‍സെക്സ് 595.37 പോയിന്റ് നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ കുതിച്ചു. ഇതോടെ നിഫ്റ്റി 9,500 നിലവാരത്തിനടുത്തെത്തി. സെന്‍സെക്സ് 595.37 പോയിന്റ് നേട്ടത്തില്‍ 32,200.59 ലും നിഫ്റ്റി 175.15 പോയിന്റ് ഉയര്‍ന്ന് 9490.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1507 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 801 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികള്‍ക്ക് മാറ്റമില്ല.

സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഷര്‍ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, സിപ്ല, ബിപിസിഎല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എല്ലാ വിഭാഗം സൂചകകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.

Related Articles

© 2024 Financial Views. All Rights Reserved