റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ വിപണി നേട്ടമുണ്ടാക്കി; സെന്‍സെക്സ് 362 പോയിന്റ് ഉയര്‍ന്നു

August 06, 2020 |
|
Trading

                  റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ വിപണി നേട്ടമുണ്ടാക്കി; സെന്‍സെക്സ് 362 പോയിന്റ് ഉയര്‍ന്നു

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതിരുന്നതിനെതുടര്‍ന്ന് ഓഹരി വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്സ് 362.12 പോയിന്റ് ഉയര്‍ന്ന് 38025.45 ലും നിഫ്റ്റി 98.50 പോയിന്റ് നേട്ടത്തില്‍ 11200.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1567 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1056 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഗെയില്‍, എച്ച്സിഎല്‍ ടെക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്, ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, എംആന്‍ഡ്എം, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. ഐടി, ലോഹം, ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോള്‍ ക്യാപ് സൂചിക ഒരുശതമാനവും ഉയര്‍ന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved