ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീണു; സെന്‍സെക്‌സ് 162.23 പോയിന്റ് താഴ്ന്നു; സെന്‍സെക്‌സ് 162.23 പോയിന്റ് താഴ്ന്നു

February 10, 2020 |
|
Trading

                  ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീണു; സെന്‍സെക്‌സ്  162.23 പോയിന്റ് താഴ്ന്നു; സെന്‍സെക്‌സ് 162.23 പോയിന്റ് താഴ്ന്നു

ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. കൊറോണ ഭീതിയാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിക്കാന്‍  കാരണമായത്. അതേസമയം ലോകത്തിലേറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ എണ്ണ ആവശ്യകതയില്‍ വന്‍ ഇടിവ് സംഭവിച്ചു.  രാജ്യാന്തരവിപണിയില്‍ വലിയ ചലനമാണ് ഇതുണ്ടാക്കുന്നത്. ക്രൂഡ് വില ഇപ്പോള്‍ 53 ഡോളറിലേക്ക് താഴ്ന്നു. ആറ് ലക്ഷം ബാരലിലേക്ക് പ്രതിദിന ഉത്പാദനം കുറയ്ക്കണമെന്ന ഒപെകിന്റെ നിര്‍ദേശത്തോട്  റഷ്യ ഇതുവരെ പ്രതികരിക്കാത്തതും വിപണിയെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്. അതേസമയം കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനയിലെ വിവിധ കമ്പനികളടക്കം ഉത്പ്പാദനം നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ രൂപയുടെ മൂല്യം ഇന്ന് വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ രൂപയുടെ മൂല്യം ഇന്ന് എട്ട് പൈസയോളം ഉയര്‍ന്ന്  71.32 രൂപയിലേക്കെത്തി. ഫോറിന്‍ കറന്‍സി എക്‌സ്‌ചെയ്ഞ്ചില്‍ യുഎസ് ഡോളറിന്റെ്  ഡിമാന്റ് കുറഞ്ഞതോടെയാണ് ഇ്ന്ന ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചത്.  

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  162.23 പോയിന്റ് താഴ്ന്ന്  അതായത് 0.39% ശതമാനം ഇടിവ് രേഖപ്പെടുത്തി 40979.62 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  66.90 പോയിന്റ് ഇടിഞ്ഞ് അതായത്  0.55 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി  12031.50 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 976 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1518 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

യുപിഎല്‍ (5.71%), ബജാജ് ഫിനാന്‍സ് (1.45%), ടിസിഎസ് (1.19%), കോട്ടക് മഹീന്ദ്ര  (0.98%),  ഏഷ്യന്‍ പെയ്ന്റ്‌സ്  (0.58%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ചില പ്രതിസന്ധികള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികള്‍ നിലംപൊത്തി.  സീ എന്റര്‍ടെയ്ന്‍ (-7.73%), എംആന്‍ഡ്എം (-7.15%),  ടാറ്റാ സ്റ്റീല്‍ (-5.77%), ഗ്രാസിം (-3.82%), എയ്ച്ചര്‍ മോട്ടോര്‍സ് (-3.44%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുപത്തിയിട്ടുള്ളത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ടാറ്റാ സ്റ്റീല്‍ (1,189.21), റിലയന്‍സ് (993.81), യുപിഎല്‍ (993.81), എസ്ബിഐ (790.40), ഐസിഐസിഐ ബാങ്ക് (669.36) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  

Related Articles

© 2024 Financial Views. All Rights Reserved