സെൻസെക്സിൽ നേരിയ നേട്ടം; നിഫ്റ്റിയിൽ ഇടിവ്

April 20, 2020 |
|
Trading

                  സെൻസെക്സിൽ നേരിയ നേട്ടം; നിഫ്റ്റിയിൽ ഇടിവ്

മുംബൈ: സെൻസെക്സ് തുടർച്ചയായ മൂന്നാം ദിവസവും ഉയർന്നപ്പോൾ നിഫ്റ്റി ഇന്ന് നേരിയ ഇടിവിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 59.28 പോയിൻറ് അഥവാ 0.19 ശതമാനം ഉയർന്ന് 31648.00 ൽ എത്തി. നിഫ്റ്റി 4.90 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 9261.85ൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1447 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ. 1007 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 179 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ, എൻ‌ടി‌പി‌സി എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, ഭാരതി ഇൻഫ്രാറ്റെൽ, ഗ്രാസിം എന്നീ ഓഹരികൾക്ക് നഷ്ടം നേരിട്ടു. ഐടി, പി‌എസ്‌യു ബാങ്ക്, എനർജി ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചപ്പോൾ ഓട്ടോ, എഫ്എംസിജി, മെറ്റൽ എന്നീ മേഖല സൂചികകൾ സമ്മർദ്ദത്തിലായിരുന്നു.

പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ഓഹരി വില ഇന്ന് 4 ശതമാനം ഉയർന്നു. കമ്പനിയുടെ നാലാം പാദ അറ്റാദായം പ്രഖ്യാപിനിരിക്കെയാണ് ഓഹരി വില കുത്തനെ ഉയർന്നത്. കൊറോണ വൈറസ് പ്രത്യാഘാതങ്ങളെ തുടർന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആന്റ് പി സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ റേറ്റിംഗ് കുറച്ചതിനെ തുടർന്ന് ഓഹരി വില ഇന്ന് 2.6 ശതമാനം ഇടിഞ്ഞു. ത്രൈമാസ ലാഭത്തിൽ 18 ശതമാനം വർധനയുണ്ടായതിനെത്തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് നാല് ശതമാനം ഉയർന്നു. നിഫ്റ്റി മിഡ്‌ക്യാപ്പ് 0.4 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ്പ് 0.3 ശതമാനവും ഉയർന്നു.

യുഎസ് ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇന്ന് 76.54 എന്ന നിലയിൽ ക്ലോസ് ചെയ്തു. കൊറോണ വൈറസ് മഹാമാരി കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ തിങ്കളാഴ്ച സ്വർണ വില ഒരാഴ്ചയിലെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തി. നിഫ്റ്റി മിഡ്‌ക്യാപ്പ് 0.4 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ്പ് 0.3 ശതമാനവും ഉയർന്നു.

Related Articles

© 2024 Financial Views. All Rights Reserved