ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍; രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്ന ആശങ്ക ശക്തം

November 29, 2019 |
|
Trading

                  ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍; രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്ന ആശങ്ക ശക്തം

2019-2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടേക്കുമെന്ന്  വാര്‍ത്തകള്‍ വരികയും, ജിഡിപി വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തുമെന്ന ആശങ്കകള്‍ ഉണ്ടാവുകയും ചെയ്തതോതടെ ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞ നിരക്കിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് റോയിട്ടേഴ്സ് വ്യക്തമാക്കുന്നത്. ഉപഭോഗ മേഖലയിലും, സ്വകാര്യ നിക്ഷേപ മേഖലയിലും രൂപപ്പെട്ട തളര്‍ച്ചയുമാണ്  ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ചുരുങ്ങാന്‍ ഇടയാക്കുക. രാജ്യത്തെ കയറ്റുമതി വ്യാപാരത്തില്‍ രൂപപ്പെട്ട തളര്‍ച്ചയും  വളര്‍ച്ചാ നിരക്ക്  കുറയുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  336.36 പോയിന്റ് താഴ്ന്ന്  40793.81 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  95.20 പോയിന്റ് താഴ്ന്ന്  12056 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1210 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1318 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

ഭാരതി ഇന്‍ഫ്രാടെല്‍ (7.68%), അദാനി പോര്‍ട്‌സ് (2.54%),  ഭാരതി എയര്‍ടെല്‍ (1.33%), എച്ച്ഡിഎഫ്‌സി ബാങ്ക് (0.76%), എന്‍ഡിപിസി (0.69%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തില്‍  രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സീ എന്റര്‍ടെയ്ന്‍മെന്റ് (-5.77%), യെസ് ബങ്ക് (2.48%), എച്ച്‌യുഎല്‍ (-2.48%), എസ്ബിഐ (2.13%), ഡോ.റെഡ്ഡിസ് ലാബ്‌സ് (-2.11%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (2,925.33), ഭാരതി എയര്‍ടെല്‍ (1,445.17), റിലയന്‍സ് (1,316.02), അദാനി പോര്‍ട്‌സ് (1,148.61), സീ എന്റര്‍ടെയ്ന്‍ (1,027.40) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.

Related Articles

© 2024 Financial Views. All Rights Reserved