ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകരുടെ പിന്‍മാറ്റം ശക്തം; സെന്‍സെക്‌സ് 470 പോയിന്റ് നഷ്ടത്തില്‍

September 19, 2019 |
|
Trading

                  ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകരുടെ പിന്‍മാറ്റം ശക്തം; സെന്‍സെക്‌സ് 470 പോയിന്റ് നഷ്ടത്തില്‍

ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പന്‍മാറുന്ന അവസ്ഥയാണ് രൂപപ്പെട്ടിട്ടുള്ളത്. സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അനതാരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കുമെന്ന ആശങ്കയും, രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നതും നിക്ഷേപകര്‍ പിന്‍മാറുന്ന അവസ്ഥയുണ്ടായി. രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യവും, രാജ്യത്തെ വാഹന വിപണിയില്‍ ഉണ്ടായ സമ്മര്‍ദ്ദങ്ങളും ഓഹരി വിപണിയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. 

മുംബൈ ഓഹരി സൂചികയായ 470.41 പോയിന്റ് താഴ്ന്ന് 36,093.47 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 135.90 പോയിന്റ് താഴ്ന്ന് 10,704.80 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 720 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1763 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ടാറ്റാ മോട്ടോര്‍സ് (2.01%), യുപിഎല്‍ (0.90%), എച്ച്ഡിഎഫ്‌സി ബാങ്ക് (0.66%), ഭാരതി എയര്‍ടെല്‍ (0.60%), കോള്‍ ഇന്ത്യ (0.57%) എന്നി കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം വിപണി രംഗത്ത് നിലനില്‍ക്കുന്ന ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തി. യെസ് ബാങ്ക് (-15.60%), സീ എന്റര്‍ടെയ്ന്‍ (-7.92%), ടാറ്റാ സ്റ്റീല്‍ (-3.80%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.62%), ഐസിഐസിഐ ബാങ്ക് (-3.19%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപടുകള്‍ നടന്നു. യെസ് ബാങ്ക് (1,737.90), മാരുതി സുസൂക്കി (1,027.97), ഐസിഐസിഐ ബാങ്ക് (875.47), എച്ച്ഡിഎഫ്‌സി (817.12), റിലയന്‍സ് (741.91) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved