എക്‌സിറ്റ് പോള്‍ ഫലം; സെന്‍സെക്‌സ് കുതിച്ചത് റെക്കോര്‍ഡ് നേട്ടത്തില്‍

May 20, 2019 |
|
Trading

                  എക്‌സിറ്റ് പോള്‍ ഫലം; സെന്‍സെക്‌സ് കുതിച്ചത് റെക്കോര്‍ഡ് നേട്ടത്തില്‍

എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വീണ്ടും പ്രവചിച്ചതോടെ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തോടെ ഇന്ന് അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1421.90 പോയിന്റ് ഉയര്‍ന്ന് 39352.67 ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 421.10 പോയിന്റ് ഉയര്‍ന്ന് 11828 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 2009 ന് ശേഷം ഇതാദ്യമായാണ് ഓഹരി വിപണിയില്‍ വന്‍ നേട്ടം കൊയ്യുന്നത്. നിലവില്‍ 2013 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 613 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഇന്ത്യാ ബുള്‍സ് എച്ച്എസ്ജി (12.63%), അദാനി പോര്‍ട്‌സ് (8.99%), ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് (8.82%), എസ്ബിഐ (7.97%), ടാറ്റാ മോട്ടോര്‍സ് (7.52%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടം കൊയ്തത്. 

അതേസമയം ചില കമ്പനികളുടെ ഓഹരിഖകളില്‍ ഇന്ന് നഷ്ടവും നേരിട്ടു. ഡോ.റെഡ്ഡി ലാബ്‌സ് (-5.67%), സീ എന്റര്‍ടെയ്ന്‍ (-2.59%), ബജാജ് ആട്ടോ (-1.11%), ടെക് മഹീന്ദ്ര (0.70%), ഇന്‍ഫോസിസ് (-0.21%) എന്നീ കമ്പനിളുടെ ഓഹരികളിലാണ് നഷ്ടം  നേരിട്ടത്. 

വ്യാപാരത്തിലെ സമ്മര്‍ദ്ദവും, ആശയകുഴപ്പവും മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. എസ്ബിഐ (1,834.05), റിലയന്‍സ് (1,635.36), ഐസിഐസിഐ ബാങ്ക് (1,359.71), എച്ച്ഡിഎഫ്‌സി (1,318.94), ആക്‌സിസ് ബാങ്ക് (1,241.4) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

 

Related Articles

© 2024 Financial Views. All Rights Reserved