കൊറോണയെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍;ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തില്‍; സെന്‍സെക്‌സ് 1,627.73 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍

March 20, 2020 |
|
Trading

                  കൊറോണയെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍;ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തില്‍; സെന്‍സെക്‌സ് 1,627.73 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തില്‍  അവസാനിച്ചു. പ്രതിരോധ നടപടികള്‍ക്ക് ശക്തമായ നടപടികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം ശക്തമായ നടപടി സ്വീകരിച്ചതാണ് ഈ ആഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിലേക്കെത്താന്‍ ഇടയാക്കിയത്. 

മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 9 മണിക്കും ഇടയില്‍ എല്ലാ പൗരന്‍മാരും സ്വയം ജനതാ കര്‍ഫ്യു പാലിക്കണമെന്നും, ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്തുന്നതിന് കാരണമായി.  

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,627.73 പോയിന്റ് ഉയര്‍ന്ന്  അതായത് 5.75 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  29915.96 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 482 പോയിന്റ് ഉയര്‍ന്ന്  5.83 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  8745.45 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1430 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  991 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

ഭാരതി ഇന്‍ഫ്രാടെല്‍  (19.43%),  ഒഎന്‍ജിസി (18.51%),  ഗെയ്ല്‍ (16.43%),  ഉള്‍ട്രാടെക് സിമന്റ് (12.88%), എച്ചയുഎല്‍ (11.61%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

അതേസമയ വ്യാപാരത്തില്‍  രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടവും രേഖപ്പെടുത്തി.  യെസ് ബാങ്ക് (-14.86%),  എച്ച്ഡിഎഫ്‌സി (-1.42%), ഇനന്‍ഡസ്ഇന്‍ഡ് ബാങ്ക് (-0.83%),  അദാനിപോര്‍ട്‌സ് (-0.75%),  ആക്‌സിസ് ബാങ്ക് (-0.02%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

എന്നാല്‍  വ്യാപാരത്തില്‍  രൂപപ്പെട്ട  സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് ഭീമമായ  ഇടപാടാണ് രേഖപ്പെടുത്തിയത്.  എഎച്ച്ഡിഎഫ്‌സി  (3,912.10), ഐസിഐസിഐ ബാങ്ക് (3,064.08), റിലയന്‍സ് (2,948.22), എച്ച്ഡിഎഫ്‌സി (1,995.47), ബജാജ് ഫിനാന്‍സ്  (1,803.67) എന്നീ കകമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ  ഇടപാടുകള്‍  രേഖപ്പെടുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved