ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 172.69 പോയിന്റ് ഉയര്‍ന്നു

December 11, 2019 |
|
Trading

                  ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 172.69 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ഇന്ന് അവസാനിച്ചു.  മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലെത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 172.69 പോയിന്റ് ഉയര്‍ന്ന്   40,412.57 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  53.40 പോയിന്റ് ഉയര്‍ന്ന് 11,910.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1001 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1451 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

ഗെയ്ല്‍  (5.63%), സീ എന്റര്‍ടെയ്ന്‍ (4.61%), എന്‍പിടിസി (2.73%), ഐഒസി (2.45%), ഒഎന്‍ജിസി (2.24%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടായിട്ടുള്ളത്. 

എന്നാല്‍ വ്യാപരത്തില്‍ രൂപപ്പെട്ട സ്്മ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹഹരികളില്‍ ഇടിവുണ്ടായി. യെസ് ബാങ്ക് (-15.33%), വേദാന്ത (-1.67%), ഹീറോ മോട്ടോകോര്‍പ് (-1.45%), ഹിന്ദാല്‍ കോ (-1.26%), ലാര്‍സന്‍ (-1.15%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

അതേസമയം വ്യാപാരത്തില്‍ ഇന്നുണ്ടായ ആശയകുഴപ്പങ്ങള്‍ വിവിധ കമ്പനികളുടെ ഓാഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രൂപപ്പെട്ടത്. യെസ് ബാങ്ക് (2,828.99), എസ്ബിഐ (1,643.81), ടിസിഎസ് (1,009.24), റിലയന്‍സ് (883.14%), സീ എന്റര്‍ടെയ്ന്‍ (817.96%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.

Related Articles

© 2024 Financial Views. All Rights Reserved