ഓഹരി വിപണിയില്‍ ഇന്ന് നേട്ടം; സെന്‍സെക്‌സ് 185 പോയിന്റ് ഉയര്‍ന്നു

November 19, 2019 |
|
Trading

                  ഓഹരി വിപണിയില്‍ ഇന്ന് നേട്ടം; സെന്‍സെക്‌സ് 185 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാക്കാന്‍ കാരണമായത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 185.51 പോയിന്റ് ഉയര്‍ന്ന് 40,469.70 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികായ നിഫ്റ്റി 55.60 പോയിന്റ് ഉയര്‍ന്ന് 11,940.10 ലെത്തിയാണ് വ്യാപാരം അവാസനിച്ചത്. നിലവില്‍ 1140 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1371 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഭാരതി ഇന്‍ഫ്രാടെല്‍ (10.47%), ഭാരതി എയര്‍ടെല്‍ (7.37%), റിലയന്‍സ് (3.46%), ആക്‌സിസ് ബാങ്ക് (3.44%), പവര്‍ ഗ്രിഡ് കോര്‍പ് (2.52%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിിവധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സീ എന്റര്‍ടെയ്്ന്‍ (-2.82%), യെസ് ബാങ്ക് (-2.58%), എം&എം (-2.27%), ടിസിഎസ് (-2.03%), ടാറ്റാ സ്റ്റീല്‍ (-2.02%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികൡ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. ഭാരതി എയര്‍ടെല്‍ (2,758.51), റിലയന്‍സ് (2,082.46), യെസ് ബാങ്ക് (1,534.21), ഐസിഐസിഐ ബാങ്ക് (1,378.63), എസ്ബിഐ (1,366.73) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്. 

Related Articles

© 2024 Financial Views. All Rights Reserved