വിപണി കേന്ദ്രങ്ങള്‍ തിരിച്ചുവരവിന്റെ പാതയില്‍; കൊറോണ കേസുകളുടെ എണ്ണത്തില്‍ കുറവ്; ചൈനയില്‍ ആപ്പിളിന്റെ റീട്ടെയ്ല്‍ സ്‌റ്റോറുകളും തുറന്നു; ഇന്ത്യന്‍ ഓഹരി വിപണിയും തിരിച്ചുവരുന്നു

March 11, 2020 |
|
Trading

                  വിപണി കേന്ദ്രങ്ങള്‍ തിരിച്ചുവരവിന്റെ പാതയില്‍; കൊറോണ കേസുകളുടെ എണ്ണത്തില്‍ കുറവ്; ചൈനയില്‍ ആപ്പിളിന്റെ റീട്ടെയ്ല്‍ സ്‌റ്റോറുകളും തുറന്നു; ഇന്ത്യന്‍ ഓഹരി വിപണിയും തിരിച്ചുവരുന്നു

ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയില്‍. കഴിഞ്ഞ നാളുകളില്‍ ഓഹരി വിപണി ഏറ്റവും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. കൊറോണ വൈറസ് ചൈനയ്ക്ക് പുറത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയും, ഇന്ത്യയിലടക്കം കൊറോണ ബാധിച്ചവരുടെ എണ്ണം 50 കവിയുകയും, മരണ സംഖ്യ കൂടുകയും ചെയ്തത് മൂലം വിപണി കേന്ദ്രങ്ങള്‍ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെത്തിയിരുന്നു.  എന്നാല്‍ ഇന്ന്  കോവിഡ്-19 കേസുകളില്‍ ഗണ്യമായ കുറവുണ്ടാവുകയും, വിപണി കേന്ദങ്ങളടക്കം തിരിച്ചുവരികയും ചെയ്തത് ഓഹരി വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി. 

ചൈനയില്‍ നിന്ന് പോസറ്റീവ് വാര്‍ത്തകള്‍  

ചൈന പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത ഇന്ത്യയിലടക്കം പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുണ്ട്.  ആപ്പിളിന്റെ വിവിധ സ്റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയന്നതെന്നാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്ത. വിപണിക്ക് ആത്മ വിശ്വാസവും ഊര്‍ജവും നല്‍കുന്ന വാര്‍ത്തയാണിത്.  സ്ഥിതിഗതികള്‍ പഴയ അവസ്ഥയിലേക്കെത്തുമെന്ന് വന്നതോടെ ഉത്പ്പാദന കേന്ദ്രങ്ങളും, ബിസിനസ് സംരംഭങ്ങളും ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ 95 ശതമാനം വരുന്ന റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുറക്കുകയും ചെയ്തു.  ചൈനയിലെ ആപ്പിളിന്റെ 42 സ്റ്റോറുകളില്‍ 38 സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ ജനുവരിയിലാണ് ആപ്പിളിന്റെ  റീട്ടെയ്ല്‍ സ്റ്റോറുകള്‍ കോവിഡ്-19 ഭീതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.  

അതേസമയം ആഗോള ഇലക്ട്രോണിക്സ് ഹബ്ബായ ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം പൂര്‍ണമായ തിരിച്ചുവരവന്റെ പാതയിലേക്കെത്തിയിട്ടില്ല. കോവിഡ് ഭീതിയില്‍ ആപ്പിളിന്റെ ഓഹരികളില്‍ 9.36 ശതമാനം ഇടിവ് വരെയാണ് രേഖപ്പെടുത്തിയത്. .രോഗത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഹുബെയ് പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കുകള്‍ നീക്കി. 17 കേസ് മാത്രമാണ് ചൊവ്വാഴ്ച ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയിലും വലിയ കുറവാണുള്ളത്. കോവിഡ്19 ചൈനയില്‍ നിയന്ത്രണവിധേയമായതിനാല്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് തന്നെയാണ് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. .പ്രഭവകേന്ദ്രമായ വുഹാനടങ്ങുന്ന ഹുബെയ്യില്‍ രോഗബാധിതരല്ലാത്ത ആളുകള്‍ക്ക് യാത്രാസൗകര്യങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍  ഓഹരി വിപണി നേരിയ നേട്ടത്തിലേക്ക്   

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 62.45 പോയിന്റ് ഉയര്‍ന്ന് 35,697.40 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  6.90 പോയിന്റ് ഉയര്‍ന്ന്   10,458.40 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1022 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1414 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

യെസ് ബാങ്ക് (35.53%), സീ എന്റര്‍ടെയ്ന്‍ (7.74%),  ഭാരതി ഇന്‍ഫ്രാടെല്‍ (6.52%), കോള്‍ ഇന്ത്യ (6.36%),  ഹീറോമോട്ടോകോര്‍പ്  (4.09%), എന്നീ കമ്പനികളുടെ ഓഹരികളുടെ ഓഹരികളിലാണ് ഇന്ന്  നേട്ടം രേഖപ്പെടുത്തിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്.  ഗെയ്ല്‍ (-9.91%),  ടാറ്റാ സ്റ്റീല്‍ (-7.00%),  ടാറ്റാ മോട്ടോര്‍സ് (-6.43%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്  (-5.49%), ബിപിസിഎല്‍ (-4.59%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

റിലയന്‍സ്  (3,141.94),  എസ്ബിഐ (2,226.59),  എച്ച്ഡിഎഫ്‌സി ബാങ്ക് (1,979.11), ഐസിഐസിഐ  ബാങ്ക് (1,444.40), എച്ച്ഡിഎഫ്‌സി (1,424.77) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.  

Related Articles

© 2024 Financial Views. All Rights Reserved