ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്നു; സെന്‍സെക്‌സ് 82 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍

September 18, 2019 |
|
Trading

                  ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്നു; സെന്‍സെക്‌സ് 82 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍

ഓഹരി വിണിയില്‍ സ്ഥിരതയുണ്ടാകുന്ന പ്രവണതയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഓഹരി വിപണി നേരിയ നേട്ടത്തില്‍ അവസാനിച്ചത്. അതേസമയം സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകരും പിന്നോട്ടടിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിട്ടുള്ളത്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ സര്‍ചാര്‍ജ് വേണ്ടെന്നുവച്ചിട്ടും വിപണിയില്‍ പ്രതസിന്ധികളാണ് കഴിഞ്ഞ കുറേക്കാലമായി നിലനില്‍ക്കുന്നത്. എന്നാലിപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ചില ഇടപെടല്‍ മൂലം ഓഹരി വിപണി സ്ഥിരതയുണ്ടാകുന്ന നിലയിലാണിപ്പോള്‍. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 82.79 പോയിന്റ് ഉയര്‍ന്ന് 36,563.88 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓരി സൂചികയായ നിഫ്റ്റി 23.10 പോയിന്റ് താഴ്ന്ന് 10,840.70 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1236 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും. 1227 കമ്പനികളുടെ ഒഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ടാറ്റാ സ്റ്റീല്‍ (3.86%), ബിപിസിഎല്‍ (3.62%), വേദാന്ത (2.96%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (2.41%), ഐഒസി (2.36%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്. 

 വിപണിയില്‍ രൂപപ്പെട്ടിട്ടുള്ള ചില പ്രതിസന്ധികള്‍ മൂലം വിവിധ കമ്പനികളില്‍ കൂടുതല്‍ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടാന്നിയ്യ (-2.92%), കോള്‍ ഇന്ത്യ (-2.66%), ഒഎന്‍ജിസി (-2.08%), എയ്ച്ചര്‍ മോട്ടോര്‍സ് (-1.56%), യെസ് ബാങ്ക് (-1.54%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം ഖേപ്പെടുത്തിയിട്ടുള്ളത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ടിട്ടുള്ള ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നിട്ടുള്ളത്. യെസ് ബാങ്ക് (1,198.22), മാരുതി സുസൂക്കി (1,191.65), ബിപിസിഎല്‍ (921.92),  എച്ച്ഡിഎഫ്‌സി (844.13), റിലയന്‍സ് (823.16) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്. 

Related Articles

© 2024 Financial Views. All Rights Reserved