ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം; സെന്‍സെക്‌സ് 87 പോയിന്റ് ഉയര്‍ന്നു

October 14, 2019 |
|
Trading

                  ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം; സെന്‍സെക്‌സ് 87 പോയിന്റ് ഉയര്‍ന്നു

ഓഹരി വപണി ഇന്ന് നേരിയ നേട്ടത്തോടെ അവസാനിച്ചു. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷ മൂലമാണ് കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളില്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്താതിരുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 87.39 പോയിന്റ് ഉയര്‍ന്ന് 38,214.47, ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 36.20 പോയിന്റ് ഉയര്‍ന്ന് 11,341.20 ലെത്തിയാണ് വ്യാപാരം അവസാനിചച്ചത്. 

നിലവില്‍ 1207 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1268 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ടാറ്റാ മോട്ടോര്‍സ്  (5.40%), ഒഎന്‍ജിസി (4.84%), ഭാരതി എയര്‍ടെല്‍ (2.78%), ഉള്‍ട്രാടെക് സിമന്റ് (2.28%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (2.24%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ചില  സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.  ഇന്‍ഫോസിസ് (-3.52%), ബജാജ് ഫിനാന്‍സ് (-2.26%), പവര്‍ ഗ്രിഡ് കോര്‍പ്പ് (-1.29%), ബജാജ് ഫിന്‍സെര്‍വ് (-1.07%), യുപിഎല്‍ (-0.54%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇന്‍ഫോസിസ് (1,190.65), യെസ് ബാങ്ക് (896.73), ടാറ്റാ മോട്ടോര്‍സ് (869.76), റിലയന്‍സ് (831.52), ആക്‌സിസ് ബാങ്ക് (758.51) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved