ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍; കൊറോണ വൈറസിന്റെ ആഘാതത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത് വിപണിക്ക് തുണയായി; സെന്‍സെക്‌സ് 917.07 പോയിന്റ് ഉയര്‍ന്നു; ബജറ്റിന് ശേഷം വിപണി തിരിച്ചുവരവിന്റെ പാതയില്‍

February 04, 2020 |
|
Trading

                  ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍; കൊറോണ വൈറസിന്റെ ആഘാതത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത് വിപണിക്ക് തുണയായി; സെന്‍സെക്‌സ് 917.07 പോയിന്റ് ഉയര്‍ന്നു; ബജറ്റിന് ശേഷം വിപണി തിരിച്ചുവരവിന്റെ പാതയില്‍

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചു. കൊറോണ വൈറസിന്റെ ആഘാതത്തില്‍ ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് മൂലം രൂപയുടെ മൂല്യം വര്‍ധിച്ചത് ഓഹരി വപണി റെക്കോര്‍ഡ് നേട്ടത്തില്‍  അവസാനിക്കുന്നതിന് കാരണമായി.  13 മാസത്തിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത് ഏകദേശം 1.82 ഡോളറാണ്. ക്രൂഡ് ഓയില്‍ വില ബാരലിന്  54.80 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം അരങ്ങേറിയത്. മാത്രമല്ല ഫോറിന്‍ കറന്‍സി എക്‌സ്‌ചെയ്ഞ്ചില്‍ യുഎസ് ഡോളറിന്റെ ഡിമാന്‍ഡ് കുറയുകയും ചെയ്തു. ഇതോടെ രൂപയുടെ മൂല്യം 15 പൈസയോളം ഉയര്‍ന്ന്  71.21 രൂപയിലേക്കെത്തി. 

മാനുഫാക്ചറിംഗ് മേഖല ഉയര്‍ന്ന വളര്‍ച്ച നിരാക്കിലേക്കെത്തിയത് ഓഹരി വിണിക്ക് പ്രതീക്ഷ നല്‍കുന്നു.ജനുവരി മാസത്തില്‍ മാനുഫാച്ചറിംഗ് മേഖലയിലെ വളര്‍ച്ച എട്ട് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.  ഉത്പ്പാദന മേഖലയില്‍  വളര്‍ച്ച കൈവരിക്കാന്‍ ഇതിലൂടെ സാധ്യമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടാകുന്ന ലക്ഷണണങ്ങളാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്.  

ഐച്ച്എസ് മാര്‍ക്കറ്റ് സൂചികയായ പിഎംഐയില്‍ ജനുവരിയിലെ മാനുാഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച 55.3 ലേക്കെത്തി. എട്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ചയാണിത്. അതേസമയം ഡിസംബറിലെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയത് 52.7 ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാനുഫാക്ചറിംഗ് മേഖല പിഎംഐ സൂചിക 50 ന് മുകളിലേക്കാണ് എത്തുന്നതെങ്കില്‍  മാനഫാക്ചറിംഗ് മേഖല വളര്‍ച്ചയിലാണെന്നും, 50  താഴേക്കാണ് സൂചിപ്പിക്കുന്നതെങ്കില്‍ മാനുഫാക്ചറിംഗ് മേഖല തളര്‍ച്ചയിലേക്കാണെന്നാണ് വിലയിരുത്തല്‍.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച്ച അവതിരിപ്പിച്ച ബജറ്റില്‍ കോര്‍പ്പറേറ്റ് ടാക്‌സില്‍ ഇളവുകള്‍ അനുവദിച്ചത് ഓഹരി വിപണിക്ക് പ്രതീക്ഷ നല്‍കുന്നതിന് കാരണമായെന്ന അഭിപ്രായവും ഒരുവിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 917.07 പോയിന്റ് ഉയര്‍ന്ന്  അതായത് 2.30 ശതമാനത്തോളം ഉയര്‍ന്ന് 40,789.38ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 271.80 പോയിന്റ് ഉയര്‍ന്ന്  അതായത് 2.32 ശതമാനത്തോളം ഉയര്‍ന്ന്   11,979.70 ലേക്കെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1590 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 875 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

ടൈറ്റാന്‍ കമ്പനി (7.54%), ഐഒസി (5.32%), ബജാജ് ഫിന്‍സെര്‍വ് (4.94%), ഭാരതി ഇന്‍ഫ്രാടെല്‍ (4.69%), ഹിന്ദാല്‍കോ (4.10%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സീ എ്ന്റര്‍ടെയ്ന്‍ (-4.72%), ബജാജ് ആട്ടോ (-3.71%), യെസ് ബാങ്ക് (-2.92%), എയ്ച്ചര്‍ മോട്ടോര്‍സ് (-1.86%), എച്ച്‌യുഎല്‍ (-1.07%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. റിലയന്‍സ് (1,655.29), എസ്ബിഐ (1,566.21), എച്ച്ഡിഎഫ്‌സി ബാങ്ക് (1,285.00), ടൈറ്റാന്‍ കമ്പനി (1,004.81), ഐസിഐസിഐ ബാങ്ക് (943.84) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved