ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു; വിപണിയില്‍ കനത്ത വില്പന സമ്മര്‍ദം

May 26, 2020 |
|
Trading

                  ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു; വിപണിയില്‍ കനത്ത വില്പന സമ്മര്‍ദം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. മികച്ച നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത വില്പന സമ്മര്‍ദം സൂചികകളെ തളര്‍ത്തി. സെന്‍സെക്സ് 63.29 പോയിന്റ് നഷ്ടത്തില്‍ 30,609.30 ലും നിഫ്റ്റി 10.20 പോയിന്റ് താഴ്ന്ന് 9029.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1211 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1109 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല. ചൊവാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 477 പോയിന്റാണ് സെന്‍സെക്സിന് നഷ്ടമായത്. ഐഷര്‍ മോട്ടോഴ്സ്, ജെഎസ് ഡബ്ലിയു സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി, അള്‍ട്രടെക്ക് സിമെന്റ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാര്‍മ വിഭാഗങ്ങളിലെ സൂചികകളാണ് വില്പന സമ്മര്‍ദം നേരിട്ടത്. മെറ്റല്‍ സൂചിക 2.5ശതമാനം ഉയര്‍ന്നു. വാഹനം, ബാങ്ക്, എഫ്എംസിജി, ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.6 മുതല്‍ 1.2 ശതമാനം വരെയും നേട്ടമുണ്ടാക്കി.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved