ബാങ്കുകള്‍ക്കും കാശില്ല!; കോവിഡ് പ്രതിസന്ധിയില്‍ ഈ നാല് ബാങ്കുകളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

June 03, 2020 |
|
News

                  ബാങ്കുകള്‍ക്കും കാശില്ല!; കോവിഡ് പ്രതിസന്ധിയില്‍ ഈ നാല് ബാങ്കുകളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് മൂലധനം സംരക്ഷിക്കുന്നതിനും ബിസിനസ് സുസ്ഥിരതയ്ക്കുള്ള ചെലവ് കുറയ്ക്കുന്നതിനുമായി ബാങ്കിംഗ് മേഖലയിലും ശമ്പളം വെട്ടിക്കുറയ്ക്കല്‍. ഇതുവരെ നാല് ബാങ്കുകള്‍ നേതൃത്വ തലത്തില്‍ സ്വമേധയാ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി യെസ് ബാങ്ക് ആണ് ശമ്പളം പുന: സംഘടിപ്പിക്കുന്നത്. ശമ്പള പാക്കേജ് പുന: സംഘടിപ്പിക്കുന്നതിനായി നേതൃത്വ ടീം സ്വമേധയാ തീരുമാനം എടുത്തതായി ബാങ്ക് അറിയിച്ചു.

നടപ്പ് വര്‍ഷത്തില്‍ 15 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തങ്ങളുടെ നേതൃത്വ ടീം തീരുമാനിച്ചതായി കൊട്ടക് മഹീന്ദ്ര ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും ധനികരായ ബാങ്ക് മേധാവികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉദയ് കൊട്ടക്കും 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള മുഴുവന്‍ ശമ്പളവും ഉപേക്ഷിക്കാനും പകരം ടോക്കണ്‍ ശമ്പളമായി ഒരു രൂപ വാങ്ങാനും തീരുമാനിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കിലെ പ്രതിവര്‍ഷം 25 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന എല്ലാ ജീവനക്കാര്‍ക്കും 10 ശതമാനം ശമ്പളം വെട്ടിക്കുറച്ചു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എന്‍ബിഎഫ്സി വിഭാഗമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് കുറഞ്ഞത് 100 പേരെങ്കിലും പിരിച്ചുവിട്ടതായാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിഎന്‍ബിസി-ടിവി 18 ന് നല്‍കിയ പ്രസ്താവനയില്‍, ഈ പിരിച്ചുവിടലുകള്‍ക്ക് 'നിലവിലുള്ള ലോക്ക്‌ഡൌണുമായോ സാമ്പത്തിക സാഹചര്യങ്ങളുമായോ യാതൊരു ബന്ധവുമില്ലമെന്ന് വ്യക്തമാക്കിയിരുന്നു. 2000 ത്തോളം ജീവനക്കാരോട് കമ്പനി രാജിവയ്ക്കാന്‍ ഇന്ത്യാ ബുള്‍സ് ഗ്രൂപ്പ് ആവശ്യപ്പെട്ടതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved