സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ; ആര്‍ബിഐയുടെ ആശ്വാസ നടപടി വിപണിയിൽ പ്രതിഫലിച്ചു

April 17, 2020 |
|
Trading

                  സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ; ആര്‍ബിഐയുടെ ആശ്വാസ നടപടി വിപണിയിൽ പ്രതിഫലിച്ചു

മുംബൈ: വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനുള്ള ആര്‍ബിഐയുടെ പ്രഖ്യാപനങ്ങള്‍ സൂചികകളില്‍ പ്രതിഫലിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചതും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ പണംലഭിക്കാനുള്ള സാധ്യത തെളിഞ്ഞതുമാണ് വിപണിയ്ക്ക് കരുത്തായത്.

സെന്‍സെക്‌സ് 986 പോയന്റ് നേട്ടത്തില്‍ 31,589 ലും, നിഫ്റ്റി 274 പോയന്റ് ഉയര്‍ന്ന് 9267ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1685 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 696 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എന്നാൽ 177 ഓഹരികള്‍ക്ക് മാറ്റമില്ല.

ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി ഇന്‍ഫ്രടെല്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, എഫ്എംസിജി സൂചികകളൊഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക് സൂചിക ആറുശമതമാനം നേട്ടമുണ്ടാക്കി.

Related Articles

© 2024 Financial Views. All Rights Reserved