മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

May 19, 2020 |
|
Trading

                  മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 167.19 പോയന്റ് നേട്ടത്തില്‍ 30196.17ലും നിഫ്റ്റി 55.85 പോയന്റ് ഉയര്‍ന്ന് 8879.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്കുമുമ്പുള്ള വ്യാപാരത്തിനിടെ സെന്‍സെക്സ് 711 പോയന്റുവരെ ഉയര്‍ന്നെങ്കിലും ബാങ്കിങ് ഓഹരികളിലെ തളര്‍ച്ച വിപണിയെ പിന്നോട്ടടിച്ചു.

ബിഎസ്ഇയിലെ 1012 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1253 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 164 ഓഹരകള്‍ക്ക് മാറ്റമില്ല. ഭാരതി എയര്‍ടെലാണ് മികച്ചനേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 10ശതമാനത്തോളം ഉയര്‍ന്നു. അദാനി പോര്‍ട്സ്, ഒഎന്‍ജിസി, ഭാരതി ഇന്‍ഫ്രടെല്‍, അള്‍ട്രടെക് സിമെന്റ്, ഐടിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

യുപിഎല്‍, വേദാന്ത, ഇന്‍ഡസിന്റ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.5ശതമാനംനേട്ടമുണ്ടാക്കിയപ്പോള്‍ സ്മോള്‍ ക്യാപ് 0.2ശതമാനം താഴ്ന്നു.



Related Articles

© 2024 Financial Views. All Rights Reserved