തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍

July 07, 2020 |
|
Trading

                  തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളുടെ ബലത്തില്‍ നിഫ്റ്റി 10,800 നിലവാരത്തിലെത്തി. സെന്‍സെക്സ് 187.24 പോയിന്റ് ഉയര്‍ന്ന് 36674.52 ലും നിഫ്റ്റി 36 പോയിന്റ് നേട്ടത്തില്‍ 10,799.70 ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1374 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മറ്റമില്ല.

ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അദാനി പോര്‍ട്സ്, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, എന്‍ടിപിസി, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ബാങ്ക് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ലോഹം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, എഫ്എംസിജി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved