യുഎഇ കേന്ദ്ര ബാങ്കിന് പുതിയ ഗവര്‍ണര്‍; ചുമതല ഏറ്റെടുക്കുന്നത് അബ്ദുല്‍ഹമീദ് സയീദ്

April 04, 2020 |
|
News

                  യുഎഇ കേന്ദ്ര ബാങ്കിന് പുതിയ ഗവര്‍ണര്‍; ചുമതല ഏറ്റെടുക്കുന്നത് അബ്ദുല്‍ഹമീദ് സയീദ്

ദുബായ്: യുഎഇ കേന്ദ്ര ബാങ്കിന് പുതിയ ഗവര്‍ണര്‍. പുതിയ കേന്ദ്രബാങ്ക് ഗവണര്‍റായി അബ്ദുല്‍ഹമീദ് സയീദിനെ നിയമിച്ചുവെന്നാണ് വിവരം. അതേസമയം യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമനവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് ഇറക്കുയും ചെയ്തു. ബാങ്കിംഗ്, ധനകാര്യ മേഖലയില്‍ 35 വര്‍ഷത്തെ സേവന പരിചയവും, നേതൃപാഠവുമുള്ള വ്യക്തിയാണ് അബ്ദുല്‍ഹമീദ് സയീദ്.

2014 മുതല്‍ കേന്ദ്രബാങ്ക് ഗവര്‍ണറായിരുന്ന മുബാറക് റാഷിദ് അല്‍- മന്‍സൂറിക്ക് പകരക്കാരനായാണ് സയീദിനെ  നിയമിക്കുന്നതെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത.് 

എന്നാല്‍ ഇതിന് മുന്‍പ് അബുദാബി ഫ്‌സറ്റ് ബാങ്കിലും ,അബുദാബി ഡെവലപ്മെന്റല്‍ ഹോള്‍ഡിംഗ് കമ്പനിയിലും എമിറേറ്റ്സ് ഇന്‍വെ്റ്റ്മെന്റ് അതോറിറ്റിയിലും പ്രവര്‍ത്തിച്ച് പരിചയവുമുണ്ട്. കൂടാതെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലും, സ്‌കൈന്യൂസ് അറേബ്യയിലും ബോര്‍ഡംഗമായും മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎസിലെ അരിസോണ സര്‍വ്വകലാശാലയില്‍ നിന്നുമാണ് അബ്ദുല്‍ഹമീദ് സയീദ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ വിദ്യാഭ്യാസം നേടിയത്.

Related Articles

© 2024 Financial Views. All Rights Reserved