ഏപ്രിലില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന 17% ഇടിഞ്ഞ് 62,879 യൂണിറ്റിലെത്തി

May 02, 2019 |
|
Lifestyle

                  ഏപ്രിലില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന 17% ഇടിഞ്ഞ് 62,879 യൂണിറ്റിലെത്തി

ഐഷര്‍ മോട്ടേഴ്‌സിന്റെ ഇരുചക്രവാഹന വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് വില്‍പനയില്‍ 17 ശതമാനം ഇടിഞ്ഞ് ഏപ്രില്‍ മാസത്തില്‍ 62,879 യൂണിറ്റാണ് വിറ്റത്. 2018 ഏപ്രിലില്‍ ഇരുചക്രവാഹന വില്‍പ്പന 76,187 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഐഷര്‍ മോട്ടോഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ആഭ്യന്തര വിപണിയിലെ വില്‍പ്പന 21 ശതമാനം ഇടിഞ്ഞ് 59,137 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 74,627 യൂണിറ്റായിരുന്നു.

കയറ്റുമതിയില്‍ 140 ശതമാനത്തിന്റെ വര്‍ധനയില്‍ 3,742 യൂണിറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ഏപ്രില്‍ മാസത്തില്‍ 1,560 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. മുന്‍ അശോക് ലെയ്‌ലാന്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് വിനോദ് കെ.ദാസരി സി.ഇ.ഒയും ഐഷര്‍ മോട്ടോഴ്‌സിലെ ബോര്‍ഡ് അംഗവും ചേര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷം 700 കോടി രൂപ സമാഹരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ടെക്‌നിക്കല്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി.

 

Related Articles

© 2024 Financial Views. All Rights Reserved