ഓഹരി വിപണിയില്‍ മാറ്റങ്ങള്‍ പ്രകടമാകുമോ? രണ്ടാം പാദത്തില്‍ വളര്‍ച്ച താഴ്ന്നത് വിപണിയില്‍ ആശങ്കകള്‍ രൂപപ്പെടാന്‍ സാധ്യത

November 30, 2019 |
|
News

                  ഓഹരി വിപണിയില്‍ മാറ്റങ്ങള്‍ പ്രകടമാകുമോ? രണ്ടാം പാദത്തില്‍ വളര്‍ച്ച താഴ്ന്നത് വിപണിയില്‍ ആശങ്കകള്‍ രൂപപ്പെടാന്‍ സാധ്യത

ഓഹരി വിപണി ഇനി പ്രതീക്ഷിച്ച നിലയില്‍ മുന്നേറ്റം നടത്തുമോ? നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയത് വിപണിയുടെ മുന്നേറ്റത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. യുഎസ്-ചൈനാ വ്യാപാര തര്‍ക്കം സമവായത്തിലെത്താത്തതും ഓഹരി വിപണിയില്‍ ആശയ കുഴപ്പങ്ങള്‍ രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തില്‍ പല വില കൂടിയ ഓഹരികളിലും ചില തടസ്സങ്ങള്‍ രൂപപ്പെടുന്നുണ്ടെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കഴിഞ്ഞയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ അത്തരമൊരു തടസ്സം നേരിട്ടുവെന്നാണ് വിലയിരുത്തല്‍.  ഓഹരി വിപണി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് വരും ആഴ്ചകളില്‍ കുതിച്ചുചാട്ടം പ്രകടമായേക്കില്ല. രാജ്യത്തെ വിവിധ മേഖലകളില്‍ മാന്ദ്യം പടരുന്നുവെന്ന ആശങ്കയും,  നടപ്പുവര്‍ഷം വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിന് താഴെയാകുമെന്ന ആശങ്കയുമാണ് ഓഹരി വിപണിയിലും തളര്‍ച്ചയ്ക്ക് കാരണമായേക്കുക.  

അതേസമയം അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ മിനുട്‌സില്‍ യുഎസിന്റെ എച്ച് 1 ബി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതും ഇന്ത്യയിലും വിദേശത്തും പ്രതികൂല അവസ്ഥകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  ഇന്നലെ തന്നെ വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സ്   336.36 പോയിന്റ് താഴ്ന്ന്  40793.81 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  95.20 പോയിന്റ് താഴ്ന്ന്  12056 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1210 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1318 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

കൂടിയ ഓഹരികളുടെ വില കാരണം ആഭ്യന്തര വിപണിയില്‍ ചില പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ചില കാരണങ്ങളാല്‍ താഴേ പോയ ഓഹരികളുടെ വില ഉയര്‍ത്താനുള്ള ശ്രദ്ധയായിരിക്കും വിപണിയിലുണ്ടാവുക. മോശമായ  ധനസ്ഥിതി തന്നെയാണ് വിപണിയില്‍ അടുത്ത ഘട്ടം മുതല്‍ ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കുക. വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തിയിട്ടും തിരിച്ചടയാ്ണ് ഉണ്ടായിരിക്കുന്നത്. കോര്‍പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖലയില്‍ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഉപഭോഗ മേഖലയില്‍ രൂപപ്പെട്ട ഇടിവും നിക്ഷേപ മേഖലയില്‍ രൂപപ്പെട്ട അനിശ്ചിതത്വവുമെല്ലാം വിപണി കേന്ദ്രങ്ങളെ ഒന്നടങ്കം ബാധിച്ചിട്ടുണ്ട്. 

ആഭ്യന്തര ഉത്പ്പാദനത്തില്‍ തളര്‍ച്ചയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ റിപ്പോ നിരക്ക് കുറച്ച് വിപണിയെ ശക്തിപ്പെടുത്തുകയെന്നതാണ് ആര്‍ബിഐ ലക്ഷ്യമിടുക. പലിശ നിരക്കില്‍ കുറവ് വരുത്തുന്നതോടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡിസംബര്‍ മൂന്ന് മുതല്‍  അഞ്ച് വരെയാണ് ആര്‍ബിഐയുടെ പണനയ അവലോകന യോഗം. 25 ബേസിസ് പോയിന്റോളം കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

നിലവില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ  ഈ വര്‍ഷം ഈ വര്‍ഷം ഇതുവരെ നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് റിപ്പോ നിരക്ക് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഉപഭോഗ മേഖലയെയും വ്യവസായിക മേഖലയെയും ശക്തിപ്പെടുത്തുക എതാണ് ആര്‍ബിഐയുടെ പുതിയ ലക്ഷ്യം. 

Related Articles

© 2024 Financial Views. All Rights Reserved