ഓഹരി വിപണിയിൽ നേരിയ നഷ്ടം

June 04, 2019 |
|
Investments

                  ഓഹരി വിപണിയിൽ നേരിയ നഷ്ടം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തോടെ ക്‌ളോസ് ചെയ്തു. രാവിലെ ഉയര്‍ന്ന നിലയില്‍ തുടങ്ങിയ വ്യാപാരത്തില്‍ 12100 നിലവാരത്തില്‍ എത്തിയ, Nifty തുടര്‍ന്ന് ലാഭമെടുക്കല്‍ മൂലം 12021 നിലയില്‍ ക്‌ളോസ് ചെയ്യുകയായിരുന്നു. പ്രധാനാമായും ബാങ്കിംഗ്, housing ഫിനാന്‍സ് ഓഹരികളിലും സിമന്റ്, മെറ്റല്‍ ഓഹരികളിലും നടന്ന വ്യാപാരത്തില്‍ പൊതുവേ ദിശാബോധം പ്രകടമായില്ല. മുന്‍ നിര ബാങ്കിംഗ് ഓഹരികളില്‍ Axis Bank, Yes bank എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ പൊതുമേഖല ബാങ്കുകളില്‍ sbi,  സ്വകാര്യ ബാങ്കുകളില്‍ icici എന്നിവ നേരിയ നഷ്ടം രേഖപ്പെടുത്തി. സോഫ്റ്റ്വെയര്‍ ഓഹരികളില്‍ ഇന്‍ഫോസിസ്, tcs, hcl tech എന്നിവ നഷ്ടം രേഖപ്പെടുത്തി. കൂടാതെ ഫാര്‍മ ഓഹരികള്‍ വലിയ നഷ്ടം രേഖപ്പെടുത്തി. ഈദ് മൂലം വിപണിയില്‍ നാളെ വ്യാപാരം ഇല്ലാത്തതും മറ്റന്നാള്‍ RBI യുടെ  മോണിറ്ററി പോളിസി ഉള്ളതും മൂലം പുതിയ ഇടപാടുകള്‍ വിപണിയില്‍ ഉണ്ടായിരുന്നില്ല. പൊതുവെ RBI നല്‍കുന്ന സൂചനകള്‍ക് അനുസൃതമായി മാത്രമേ വരും ദിവസങ്ങളില്‍ വിപണിയില്‍ ചലനം ഉണ്ടാകൂ എന്ന് വിപണി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

Related Articles

© 2024 Financial Views. All Rights Reserved