വിപണിയില്‍ ചൈനയുടെ ഉല്‍പന്നങ്ങള്‍ നിരോധിക്കേണ്ടി വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ കേന്ദ്ര നിര്‍ദേശം

August 13, 2020 |
|
News

                  വിപണിയില്‍ ചൈനയുടെ ഉല്‍പന്നങ്ങള്‍ നിരോധിക്കേണ്ടി വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ കേന്ദ്ര നിര്‍ദേശം

തിരുവനന്തപുരം: രാജ്യത്തെ വിപണിയില്‍ ചൈനയുടെ ഉല്‍പന്നങ്ങള്‍ നിരോധിക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളോടും വിപണിയില്‍ ബന്ധപ്പെടുന്ന വകുപ്പുകളോടും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ചൈനയുടെ സാമ്പത്തിക പിന്തുണയുള്ള കമ്പനികളോ സ്ഥാപനങ്ങളോ കേരളത്തില്‍ വിപുലമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ചൈനയില്‍ നിന്ന് സാധനങ്ങള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും ഇറക്കുന്ന വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്.

ഇവര്‍ ഓരോരുത്തരും എത്ര അളവില്‍ ആണ് ഓരോ സാധനവും എത്തിക്കുന്നതെന്നാണ് കേരളത്തില്‍ പരിശോധന.  വിപണിയില്‍ വസ്ത്രങ്ങളിലെ ബട്ടണ്‍ മുതല്‍ മരുന്നുകമ്പനികള്‍ വരെ ചൈനയെ ആശ്രയിക്കുന്നെങ്കിലും ഏതൊക്കെ മേഖലയില്‍ ഇറക്കുമതി കുറച്ചുകൊണ്ടുവരാനാകുമെന്നും ഏതൊക്കെ സാധനങ്ങള്‍ ഒറ്റയടിക്കു ഉടനെ നിരോധിക്കാനാകുമെന്നുമാണ് പരിശോധന.

നാലായിരത്തിലധികം സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നെങ്കിലും 400 ഉല്‍പന്നങ്ങളാണ് ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.  ഇന്ത്യയിലെ പ്രധാന മരുന്നു കമ്പനികള്‍  പ്രധാന രോഗങ്ങള്‍ക്കുള്ള പ്രതിരോധ  മരുന്നുകള്‍ അസംസ്‌കൃത ചേരുവകള്‍ ( ആക്ടീവ് ഫാര്‍മ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്എപിഎ) 80% ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണെന്നതിനാല്‍ മരുന്നുവിപണിയില്‍ പെട്ടെന്ന് നിരോധനം എളുപ്പമല്ലെന്ന് ഇന്ത്യന്‍ കമ്പനികള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുസാധനങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നതും  വിപണിയില്‍ ചെറിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.  നിലവില്‍ ഉല്‍പാദിപ്പിക്കുന്ന  ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ നടപടികളെടുക്കാനാണ് നിര്‍ദേശം. ചൈനയില്‍നിന്നുള്ള സാധനങ്ങളുടെ കുത്തൊഴുക്കില്‍ ഉല്‍പാദനം കുറച്ചതാണ് മിക്ക കമ്പനികളും.  ചൈനയില്‍ നിന്ന് കേരളത്തിലേക്ക്  കെട്ടിട നിര്‍മാണസാമഗ്രികളുടെ ഇറക്കുമതിയും വന്‍തോതില്‍ ഉണ്ടായിരുന്നെങ്കില്‍ വിലയും ഡോളറിലുണ്ടായ  വിലവ്യത്യാസവും വന്നതോടെ  ഇത് ലാഭകരമല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും പിന്‍വാങ്ങിയെചൈനന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ട്.

Related Articles

© 2024 Financial Views. All Rights Reserved