വരും ദിവസങ്ങളില്‍ പഞ്ചസാര വിലയില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കാം

February 12, 2019 |
|
News

                  വരും ദിവസങ്ങളില്‍ പഞ്ചസാര വിലയില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കാം

ഈ വര്‍ഷം ഉണ്ടാകുന്ന വേനല്‍ക്കാലത്ത് പഞ്ചസാര വിലയില്‍ വലിയ രീതിയില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വെയില്‍ ആണ് വാര്‍ത്ത പുറത്തു വിട്ടത്. അസംസ്‌കൃത പഞ്ചസാര വില സൂചിക 14.60 സെന്റ് വര്‍ധിച്ചു. വെള്ളിയാഴ്ച മുതല്‍ 15 ശതമാനം വരെ ഉയര്‍ന്നു.

ലോകത്തിലെ പഞ്ചസാരയുടെ അളവ് 2019/20 ല്‍ 1.90 ദശലക്ഷം ടണ്ണിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2018/19 ലെ മിച്ചം 2.55 മില്ല്യണ്‍ ആണ്. വിലക്കയറ്റത്തിന് വലിയ രീതിയില്‍ തന്നെ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ അഭിപ്രായപ്പെട്ടു. ബ്രസീലിലെ പഞ്ചസാര, എഥനോള്‍ ഉത്പാദനത്തിന്റെ അനുബന്ധ ലാഭം വിലയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.

വെളള പഞ്ചസാരയുടെ വില ടണ്ണിന് 391.50 ഡോളര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച അവസാനിച്ചതിനെക്കാള്‍ 17 ശതമാനം വര്‍ധന. 2017 ല്‍ യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പാദനം, കയറ്റുമതി ക്വാട്ട പിന്‍വലിച്ചതിനാല്‍ പഞ്ചസാര വ്യവസായം അസ്വസ്ഥരാണ്.

ഈ വര്‍ഷം പഞ്ചസാരയുടെ വിലയ്ക്ക് സഹായകമാകുമെന്ന് ബ്രസീല്‍ ഉറപ്പ് നല്‍കുന്നുണ്ട്. എഥനോല്‍ ഉല്‍പാദനത്തില്‍ യൂറോപ്യന്‍ കൃഷിക്കാര്‍ കൂടുതല്‍ ലാഭകരമായ കൃഷിക്കാരായി മാറുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 'കാപ്പിറ്റല്‍ ഇക്കണോമിക്‌സ് അനലിസ്റ്റ് കരോളിന്‍ ബെയിന്‍ പറഞ്ഞു.

 

Related Articles

© 2024 Financial Views. All Rights Reserved