രാജ്യത്ത് കര്‍ഷകരേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ദിവസവേതനക്കാര്‍; ആത്മഹത്യകള്‍ പെരുകുന്നുതായി റിപ്പോര്‍ട്ട്

November 13, 2019 |
|
News

                  രാജ്യത്ത് കര്‍ഷകരേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ദിവസവേതനക്കാര്‍; ആത്മഹത്യകള്‍ പെരുകുന്നുതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകരേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ദിവസവേതനക്കാരാണെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് പുറത്തുവിട്ടത്. കണക്കുകള്‍ പരിശോധിച്ചാല്‍ 2016 ല്‍ മാത്രം 25,164 ദിവസ വേതനക്കാരാണ് ആത്മഹത്യ ചെയ്തത്.  അതേസമയം കര്‍ഷകര്‍ ആകെ ആത്മഹത്യ ചെയ്ത കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 11,379 പേരാണെന്നാണ് റിപ്പോര്‍ട്ട്.  2016 ന് മുന്‍പുള്ളതിനേക്കാള്‍ രാജ്യത്തെ ആത്മഹത്യകളില്‍ 5.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

രാജ്യത്തെ കാര്‍ഷിക മേഖലയിലുണ്ടായ തളര്‍ച്ചയും ദിവസവേതന തൊഴില്‍ മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധികളും ആത്മഹത്യ പെരുകുന്നതിന്  കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.   രകര്‍ഷക ആത്മഹത്യ ഉണ്ടാക്കാവുന്ന രാഷ്ട്രീയ തിരിച്ചടികള്‍ മറികടക്കാന്‍ വേണ്ടി നടത്തിയ തരംതിരിക്കലാണ്  ദിവസവേതനക്കാരുടെ ആത്ഹത്യയില്‍ ഭീമമായ വര്‍ധനവുണ്ടായതെന്ന് കണ്ടെത്തിയത്.  2016 ല്‍ പശ്ചിമ ബംഗാളിലും ബീഹാറിലും ഹരിയാനയിലും ഒരൊറ്റ കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ്  സംസ്ഥാന സര്‍ക്കാറുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ആത്മഹത്യ ചെയ്ത ദിവസവേതനക്കാരുടെ എണ്ണം 2014 ല്‍ 15,735 മാത്രമായിരുന്നുവെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.  

രണ്ട് വര്‍ഷത്തിനിടയില്‍ 60 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായത്. അതേസമയം കര്‍ഷക ആത്മഹത്യകള്‍ 12,360 ല്‍ നിന്ന് 11,379 ലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് 2016 ല്‍ നടന്ന ആത്മഹത്യയില്‍ അഞ്ചിലൊന്ന് ഭാഗം ദിവസവേതനക്കാരുടേതാണെന്നാണ് ഔദ്യോഗമായി പുറത്തുനവിട്ട കണക്കുകള്‍ രേഖപ്പെടുത്തുന്നത്. 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved