ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ട് ഇനി മുതല്‍ ഡല്‍ഹിയിലും; ലക്ഷ്യം വന്‍ സാമ്പത്തിക നേട്ടം; ഡിമാര്‍ട്ട് ഉടമ രാജ്യത്തെ രണ്ടാമത്തെ സമ്പന്നനായ രാധാകിഷന്‍ ദമാനി; ആസ്തി 17.9 ബില്യണ്‍ ഡോളര്‍

February 19, 2020 |
|
News

                  ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ട് ഇനി മുതല്‍ ഡല്‍ഹിയിലും; ലക്ഷ്യം വന്‍ സാമ്പത്തിക നേട്ടം; ഡിമാര്‍ട്ട് ഉടമ രാജ്യത്തെ രണ്ടാമത്തെ സമ്പന്നനായ രാധാകിഷന്‍ ദമാനി; ആസ്തി 17.9 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ട് തങ്ങളുടെ പുതിയ സംരംഭം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആരംഭിക്കുന്നതായി വാര്‍ത്ത. ഇതോടെ ഡല്‍ഹിയില്‍ ഡിമാര്‍ട്ടിന്റെ ആദ്യസംരംഭമായി ഇത് മാറും. രാജ്യത്തെ രണ്ടാമത്തെ സമ്പന്നനെന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുന്ന രാധാകിഷന്‍ ദമാനിയാണ് ഡിമാര്‍ട്ടിന്റെ ഉടമ. തെക്ക്-പടിഞ്ഞാറന്‍ വിപണിക്ക് പുറത്തും ഡിമാര്‍ട്ടിന്റെ വളര്‍ച്ച ഇതോടെ സാക്ഷാത്കരിക്കുകയാണ്. 

മുംബൈ കേന്ദ്രമായ ഈ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഡല്‍ഹിയിലെ കര്‍ക്കദ്രൂമ കോടതി പരിസരത്ത് 50,000 ചതുരശ്ര അടി സ്ഥലം എടുത്തിട്ടുണ്ടെന്നാണ് വിവരം.എന്നാല്‍ അവര്‍ 4-5 നിലകളുള്ള കെട്ടിടത്തിനായുള്ള തിരച്ചിലിലാണെന്നും വാര്‍ത്തയുണ്ട്. ഇതിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ നെവില്‍ നൊറോണ്‍ഹ തയ്യാറായില്ല. പ്രധാനമായും മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണ്ണാടക, തെലുങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലായി ഇരുന്നൂറോളം സൂപ്പര്‍മാര്‍ക്കറ്റുകളാണ് നിലവിലുള്ളത്. ഗാസിയാബാദ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് വടക്ക് ഡിമാര്‍ട്ട് സ്ഥിതിചെയ്യുന്നത്.

ഐസിഐസിഐ സെക്യൂരിട്ടി റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്നാം പാദത്തില്‍ ഡിമാര്‍ട്ട് പുതുതായി 7 സ്ഥാപനങ്ങളാണ് തുറന്നിട്ടുള്ളത്. ശരാശരി 67000 ചതുരശ്ര അടിയുള്ള പുതിയ സ്ഥാപനങ്ങള്‍ കച്ചവടം മെച്ചപ്പെടുത്താനും സാമ്പത്തിക ലാഭമുണ്ടാക്കാനും സഹായിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 36,000 കോടിയാണ്. ഈ നേട്ടമാണ് രാധാകിഷന്‍ ദമാനിയെ ഇന്ത്യയിലെ രണ്ടാമത്തെ ധനികനാക്കിയത്. 

ഡിമാര്‍ട്ടിലൂടെ ഇന്ത്യയുടെ രണ്ടാമത്തെ ധനികനായ രാധാകിഷന്‍ ദമാനി

രാജ്യത്തെ രണ്ടാമത്തെ സമ്പന്നനെന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഡിമാര്‍ട്ട് ഉടമയായ രാധാകിഷന്‍ ദമാനി. ഫോബ്സിന്റെ 'റിയല്‍-ടൈം ബില്യണയര്‍ ലിസ്റ്റിലാണ് രാധാകിഷന്‍ രാജ്യത്തെ രണ്ടാമത്തെ സമ്പന്നെന്ന പദവി നേടിയത്.  ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം രാധാകിഷന്‍ ദമാനിയുടെ ആസ്തി 17.9 ബില്യണ്‍ ഡോളറാണ്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയാണ്.  മുകേഷ് അംബാനിയുടെ ആസ്തി 57.4 ബില്യണ്‍ ഡോളറോണം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  കഴിഞ്ഞയാഴ്ച്ച അവന്യു സൂപ്പമാര്‍ട്ടിന്റെ ഓഹരികളില്‍ അഞ്ച് ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയതോടെയാണ് രാധാകിഷന്‍ ദമാനി രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്.  

എന്നാല്‍ നേരത്തെ മുന്‍പിലുണ്ടായിരുന്ന പല പ്രമുഖരെയും പിന്തള്ളി റെക്കോര്‍ഡ് നേട്ടം കൈരിച്ചിരിക്കുകയാണ് രാധാകിഷന്‍ ദമാനി.  എച്ച്സിഎല്‍ ഉടമ ശവ നഡാറിന്റെ ആസ്തി (16.5 ബില്യണ്‍ ഡോളറും), ഉദയ്കോട്ടക്കിന്റെ ആസ്തി (14.9 ബില്യണ്‍ ഡോളറും), ഗൗതം അദാനിയുടെ ആസ്തി (14.1 ഒരു ബില്യണ്‍ ഡോളറും) ലക്ഷ്മി മിത്തലിന്റെ ആസ്തി (12.1 ബില്യണ്‍ ഡോളറുമാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേമയം രാജ്യത്തെ  ഏറ്റവും വലിയ  സമ്പന്നനായ മുകഷ് അംബാനിയുടെ  ആസ്തി  57.4 ബില്യണ്‍ ഡോളറുമാണ്.  

ഡിമാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ അവന്യു മാര്‍ട്ടിന്റെ ഓഹരികളില്‍  ഈ വര്‍ഷം ഇതുവരെ 31 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  വിപണി മൂലധനം  36,000 കോടി രൂപയോളം കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  നിലവില്‍  വിപ്രോ,  ഒഎന്‍ജിസി, ഉള്‍ട്രെടെക് സിമന്റ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങി കമ്പനികളേക്കാള്‍ കൂടുതല്‍  വിപണി മൂലധനം നേടാന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വഴി അവന്യു സൂപ്പര്‍മാര്‍ട്ടിന് സാധിച്ചിട്ടുണ്ട്.  

ഫെബ്രുവരി 13 ന് അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2,559 രൂപയായി കുതിച്ചുയര്‍ന്നതോടെയാണ് രാധാകിഷന്‍ ദമാനിയുടെ ആസ്തിയില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയത്. 3,032.5 കോടി രൂപ ലഭിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഓഫ്സ്) വഴി 2.28 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ വില്‍ക്കുമെന്നും കമ്പനി അറിയിച്ചത് വന്‍ നേട്ടമായി. 

ഓഹരി വില റെക്കോര്‍ഡ് വേഗത്തില്‍ ഇനിയും കുതിച്ചുയര്‍ന്നാല്‍ രാധാകിഷന്‍ ദമാനിയുടെ ആസ്തിയില്‍ ഇനിയും വര്‍ധനവ് രേഖപ്പെടുത്തും.  അതേസമയം രാധാകിഷന്‍ ദമാനിക്ക് പിറകെയുള്ള സമ്പന്നര്‍ ഗൗതം അദാനി,  സുനില്‍ മിത്തല്‍ എന്നിവരാണ്.  ഗൗതം അദാനിയുടെ ആസ്തി 10.9 ബില്യണ്‍ ഡോളറും, സുനില്‍ മിത്തലിന്റെ ആസ്തി 9.62 ബില്യണ്‍ ഡോളറുമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

എന്നാല്‍ രാധാകിഷന്‍ ദമാനി, ഗോപികിഷന്‍ എസ് ദമാനി, ശ്രീകാന്താദേവി ആര്‍ ദമാനി, കിരാണ്ടേവി ജി ദമാനി എന്നിവരുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്ന റിപ്പോര്‍ട്ടുളുണ്ട്. മുംബൈ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചില്‍ സമര്‍പ്പിച്ച ഫലയിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  1.48 കോടി രൂപയോളം വരുന്ന ഓഹരികളാണ് വിറ്റഴിക്കുക. ഓഹരി വില  2049 രൂപയായിരിക്കുമെന്നും ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഫയലിംഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.  

എന്നാല്‍ ഡിമാര്‍ട്ടിന്റെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അവന്യു സൂപ്പര്‍മാര്‍ട്ടിന്റെ അറ്റാദായത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അവന്യു സൂപ്പര്‍മാര്‍ട്ടിന്റെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം  ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 53.3 ശതമാനം വര്‍ധിച്ച്  394  കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം  257 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. 

രാജ്യത്ത് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക് സ്ഥാപനമാണ് അവന്യു സൂപ്പര്‍മാര്‍ട്ട്.  രാജ്യത്താകെ അന്യു സൂപ്പര്‍മാര്‍ട്ടിന് 196 സ്റ്റോറുകളാണ് ഉള്ളത്.  കുറഞ്ഞ നിരക്കില്‍ കമ്പനി ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ചതോടെ വന്‍ നേട്ടം കൊയ്യാനു സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 5.2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. 

Related Articles

© 2024 Financial Views. All Rights Reserved