സ്വിസ് ബാങ്കിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നു; റാങ്കിങ് നില മൂന്നാമതായെന്ന് റിപ്പോര്‍ട്ട്

February 22, 2020 |
|
News

                  സ്വിസ് ബാങ്കിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നു; റാങ്കിങ് നില മൂന്നാമതായെന്ന് റിപ്പോര്‍ട്ട്

കള്ളപ്പണം വെളുപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇടം, സമ്പത്ത് മറച്ചുവെക്കാനുള്ള ഗൂഢനീക്കം നടത്തുന്നവരുടെ ഇടം തുടങ്ങി സാമ്പത്തിക ക്രമക്കേട് നടത്തുന്നവരുടെ ഇഷ്ട കേന്ദ്രമാണ് സ്വിസ് ബാങ്ക്.  മാത്രമല്ല ഇടപാടുകാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നുവെന്നതാണ് സ്വിസ് ബാങ്കിന്റെ പ്രത്യേകത. എന്നാല്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ക്രമക്കേട് ശക്തമായതോടെ സ്വിസ് ബാങ്കിന് നേരെ സമ്മര്‍ദ്ദങ്ങള്‍ വീണു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സ്വിസ് ബാങ്ക് ചല പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.  രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ പട്ടികയില്‍ നിന്ന് സ്വിസ് ബാങ്കുകള്‍ ബാങ്കിന്റെ ഫാങ്കിങ് നില താഴേക്കെത്തിയിരിക്കുന്നു.  അതാ.യത് നിലവില്‍ മൂന്നാം സ്ഥാനത്തേക്ക പിന്തള്ളപ്പെട്ടു. 

ടാക്‌സ് ജസ്‌ററിസ് നെറ്റ്‌വര്‍ക്ക് എന്ന സംഘടന തയാറാക്കിയ പട്ടികയനുസരിച്ച് ഇക്കാര്യത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റാങ്ക് ഇപ്പോള്‍ മൂന്നാണ്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍  നിന്നാണ് ഇപ്പോള്‍ റാ്ങ്കിങ് നില താഴോട്ട് പോയത്. കേമാന്‍ ഐലന്‍ഡ്‌സാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമത് യുഎസും. ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളും ടോപ് ടെന്നില്‍ ഇടം നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

Related Articles

© 2024 Financial Views. All Rights Reserved