ടാറ്റാ മോട്ടോര്‍സിന്റെ നഷ്ടം കുറഞ്ഞു; നഷ്ടം 216.56 കോടി രൂപയായി ചുരുങ്ങി

October 28, 2019 |
|
News

                  ടാറ്റാ മോട്ടോര്‍സിന്റെ നഷ്ടം കുറഞ്ഞു; നഷ്ടം 216.56 കോടി രൂപയായി ചുരുങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റാ മോട്ടോര്‍സിന്റെ നഷ്ടം കുറഞ്ഞതായി റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തിലാണ് കമ്പനിയുടെ നഷ്ടത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷത്തിലവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 216.56 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതോകലയളിവില്‍  കമ്പനിയുടെ നഷ്ടമായി രേഖപ്പെടുത്തിയത് 1,048.80 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

അതേസമയം കമ്പനിയുടെ വരുമാനത്തില്‍ നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ആകെ വരുമാനം 9.15 ശതമാനത്തോളം കുറവാണ് ഉണ്ടായിട്ടുള്ളത്. 2019-2020 സാമ്പത്തികവര്‍ഷത്തിലവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനം 64,763.39 കോടി രൂപയായി ചുരുങ്ങി. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 71,292.79 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

രാജ്യത്തെ വാഹനവില്‍പ്പനയില്‍ നേരിട്ട മാന്ദ്യമാണ് കമ്പനിയുടെ ലാഭത്തില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണമായത്. എന്നാല്‍ കമ്പനിക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷട്ടത്തില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണമായത് ശ്രദ്ധേയമായ കാര്യമാണ്. കമ്പനിയുടെ പ്രവര്‍ത്തനത്തിലും, വിപണി കേന്ദ്രങ്ങളിലും നടത്തിയ പരിഷ്‌കരണമാണ് നഷ്ടം കുറക്കാന്‍ കാരണമായത്. 

Related Articles

© 2024 Financial Views. All Rights Reserved