ടാറ്റാ മോട്ടോഴ്സിന്റെ ഓഹരിയിടിഞ്ഞു; 9.07 ശതമാനമാണ് ഇടിഞ്ഞത്; ചൈനയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകളുടെ വില്‍പ്പന ഇടിഞ്ഞതോടെ ഓഹരിയും കൂപ്പുകുത്തി; ഇടിവിന് കാരണം കൊറോണയും സാമ്പത്തിക ആഘാതവും

March 07, 2020 |
|
Lifestyle

                  ടാറ്റാ മോട്ടോഴ്സിന്റെ ഓഹരിയിടിഞ്ഞു; 9.07 ശതമാനമാണ് ഇടിഞ്ഞത്; ചൈനയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകളുടെ വില്‍പ്പന ഇടിഞ്ഞതോടെ ഓഹരിയും കൂപ്പുകുത്തി; ഇടിവിന് കാരണം കൊറോണയും സാമ്പത്തിക ആഘാതവും

ന്യൂഡല്‍ഹി: ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വില 9.07 ശതമാനം ഇടിഞ്ഞ് 114.25 രൂപയായി. ഫെബ്രുവരിയില്‍ ചൈനയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) കാറുകളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ 85 ശതമാനം ഇടിവാണ് കൊറോണ വൈറസും കമ്പനിയുടെ സാമ്പത്തിക ആഘാതവും കാരണം രേഖപ്പെടുത്തിയത്.

കൊറോണ വൈറസ് ആഘാതം ജെഎല്‍ആറിന്റെ മുഴുവന്‍ വര്‍ഷത്തെ പലിശയ്ക്കും നികുതിയ്ക്കും മുമ്പുള്ള വരുമാനവും ഒരു ശതമാനം കുറയ്ക്കും. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി 2019 ഒക്ടോബര്‍ 3 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി 37 ശതമാനമാണ് ഇടിഞ്ഞത്.

ഫെബ്രുവരി ആദ്യ പകുതിയില്‍, ചൈനയിലെ 20 ശതമാനം ജെഎല്‍ആര്‍ ഡീലര്‍മാറും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍് ഇപ്പോള്‍ ഇത് 80 ശതമാനത്തിലധികമായി മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും മിക്കവരും ഇപ്പോഴും സ്റ്റാഫുകളും സൗകര്യങ്ങളും കുറച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. മാര്‍ച്ചില്‍ ഇത് മെച്ചപ്പെടുമെന്ന് ജെഎല്‍ആര്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, റീട്ടെയില്‍ വില്‍പന ക്രമേണ വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎല്‍ആര്‍ അതിന്റെ ഏറ്റവും വലിയ വിപണിയായ ചൈനയില്‍ വില്‍പനയില്‍ മികച്ച മുന്നേറ്റം നേരിടുന്ന സമയത്താണ് ഈ ഇടിവുണ്ടായിരിക്കുന്നത്. 2019 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറുമാസം ചൈനയിലെ ജെഎല്‍ആര്‍ വില്‍പന ശരാശരി 25 ശതമാനം വളര്‍ച്ച നേടി. ജനുവരി ആദ്യ മൂന്ന് ആഴ്ചകളില്‍ കമ്പനി അതിശക്തമായ വളര്‍ച്ച തുടര്‍ന്നിരുന്നു.

ആഭ്യന്തര ബിസിനസിനെ സംബന്ധിച്ചിടത്തോളം, ബിഎസ്-നാലില്‍ നിന്ന് ബിഎസ്-ആറിലേക്ക് മാറിയതിനാല്‍ നാലാം പാദ പ്രകടനത്തെ ഗണ്യമായി സ്വാധീനിക്കുന്ന പദ്ധതികളിട്ടിരുന്നതായും പാര്‍ട്‌സുകളുടെ കുറവ് ബിഎസ്-ആറാം മോഡലുകളില്‍ അധിക സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നും ടാറ്റ മോട്ടോഴ്സ് പറഞ്ഞു. എന്നാല്‍ വരും മാസങ്ങളില്‍ സുരക്ഷിതമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര വിപണിയില്‍ ടാറ്റയും നീണ്ട മാന്ദ്യത്തെ നേരിടുകയാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved