നോട്ട് നിരോധന കാലത്ത് വന്‍ തുക ബാങ്കില്‍ നിക്ഷേപിച്ച 87000 പേര്‍ക്കെതിരെ നടപടി

March 07, 2019 |
|
News

                  നോട്ട് നിരോധന കാലത്ത് വന്‍ തുക ബാങ്കില്‍ നിക്ഷേപിച്ച 87000 പേര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക പരിഷ്‌കരങ്ങളിലൊന്നായ നോട്ട് നിരോധനത്തെ പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥതയുടെ നട്ടെല്ലൊടിച്ച തീരുമാനത്തിന്റെ പ്രത്യാഘാതം രാജ്യം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. നോട്ട് നിരോധന കാലത്ത് ബാങ്കുകളില്‍ വന്‍ തുക നിക്ഷേപിച്ച 87000 പേരുടെ ലിസ്റ്റുകള്‍ തയ്യാറാക്കി ഇന്‍കം ടാക്‌സ്. ബാങ്കുകളില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. വന്‍തുക നിക്ഷേപിച്ചവര്‍ നികുതി അടച്ചിട്ടില്ലെന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ വ്യക്തമാക്കി.

നിരോധിച്ച വന്‍ തുക വരുന്ന നോട്ടുകള്‍ ബാങ്കുകള്‍ വഴി കൈമാറി പുതിയ നോട്ടുകള്‍ ഇവര്‍ സ്വീകരിച്ചുണ്ടെന്നും, നോട്ടുകള്‍ മാറിയവര്‍ നികുതി അടച്ചിട്ടില്ലെന്നും ഇന്‍കം ടാക്‌സ് അധികൃതര്‍ വ്യക്തമാക്കി. നോട്ട് നിരോധന കാലത്ത് വന്‍ തുക ബാങ്കുകളില്‍ നിക്ഷേപിച്ചത് സാമ്പത്തിക ക്രമക്കേടാണെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 87000 പേര്‍ക്കെതിരെ ആദായനികുതി വകുപ്പ് അധികൃതര്‍ ഉടന്‍ നടപിടി സ്വീകരിച്ചേക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ഇന്‍കം ടാക്‌സ് അധികൃതര്‍ നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന.

 

Related Articles

© 2024 Financial Views. All Rights Reserved