Latest News ഹമ്പോ...4.80 ലക്ഷം വിലയുള്ള സ്മാര്‍ട്ട് ഫോണ്‍! റെഡ്മി കെ 20 ഹാന്‍സെറ്റിന്റെ വില കേട്ട് അമ്പരന്ന് ടെക്ക് ലോകം; ആവരണത്തില്‍ വൈരക്കല്ലുകളും; സെല്‍ഫി ഷോട്ടുകള്‍ക്കായി മാത്രം 20 മെഗാപിക്‌സല്‍ മോട്ടോറൈസ്ഡ് പോപ്-അപ് ക്യാമറയും ഐഎംഎഫില്‍ നിന്ന് ക്രിസ്റ്റിന്‍ ലഗാര്‍ഡെ പടിയിറങ്ങിയേക്കും; പടിയിറക്കം കാലാവധി തീരാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കവെ ഓഹരി വിപണി ഇന്ന് നേരിയ നേട്ടം മാത്രം രേഖപ്പെടുത്തി; സെന്‍സെക്‌സ് 84.60 പോയിന്റ് ഉയര്‍ന്നു 'ഇതുവരെയുള്ള വളര്‍ച്ചയുടെ ഇരട്ടി തിളക്കമുള്ള ഭാവി വിപ്രോയ്ക്കുണ്ട്'; പടിയിറങ്ങും മുന്‍പ് അസിം പ്രേംജി ഓര്‍മ്മിപ്പിച്ചത് വെജിറ്റബിള്‍ ഓയില്‍ കമ്പനിയില്‍ നിന്നുള്ള ഐടി ഭീമന്റെ വളര്‍ച്ച; റിഷാദ് പ്രേംജി ചുമതലയേല്‍ക്കുന്നത് 31ന് എസ്ബിഐക്ക് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐ; ബാങ്കിങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ എസ്ബിഐ വന്‍ വീഴ്ച്ച വരുത്തി

ടിസിഎസിന്റെ അറ്റാദായത്തില്‍ 10.38 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി

July 11, 2019 |
|
News

                  ടിസിഎസിന്റെ അറ്റാദായത്തില്‍ 10.38 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി

രാജ്യത്തെ ഏറ്റവും ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസെസ് ലാഭത്തില്‍ വര്‍ധവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ടിസിഎസിന്റെ അറ്റാദായത്തില്‍ വര്‍ധനവ് ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം 8131 കോടി രൂപയാണ്  വര്‍ധനവ്  കമ്പനിയുടെ അറ്റാദായയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 10.38 ശതമാനം വര്‍ധനാണ് ടിസിഎസിന്റെ അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളത്. വിപണി മേഖലയിലെ വിപുലീകരണവും, മെച്ചപ്പെട്ട പ്രവര്‍ത്തന രീതിയുമാണ് ടിസിഎസിന്റെ അറ്റാദായത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം. അതേസമയം കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ആകെ അറ്റാദായം 7,340 കോടി രൂപയാണ് രേഖപ്പെടുത്തിയത്. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അറ്റാദായത്തില്‍ 11.04 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ വരുമാനം 38,712 കോടി രൂപയായി 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദതത്തില്‍ രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 32.2 ശതമാനം വരുമാനം രേഖപ്പെടുത്തിയത് ഡിജിറ്റല്‍ വരുമാനമാണ്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ 42.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ വര്‍ത്തിനിടെ രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കും ടിസിഎസില്‍  12,356 ജീവനക്കരാണ് ജോലി ചെയ്യുന്നത്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved