ടെലകോം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 120 കോടിയായി വര്‍ധിച്ചു

March 21, 2019 |
|
News

                  ടെലകോം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 120 കോടിയായി വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ടെലകോം സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 120 കോടി കടന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ മുന്‍നിര ടെലകോം കമ്പനികളായ ജിയോ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നീ കമ്പനികളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു. 2018 ഡിസംബറില്‍ രാജ്യത്തെ ടെലകോം കമ്പനികളുടെ ഉപഭോക്താക്കള എണ്ണം  1,197.87 മില്യണ്‍ ആയിരുന്നു.

അതേസമയം 2019 ജനുവരി ആയപ്പോഴേക്കും ടെലകോം ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2019 ജനുവരിയില്‍ 1,203.77 മില്യണ്‍ ഉപഭോക്താളാണ് രാജ്യത്തെ ടെലകോം കമ്പനികള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഏകദേശം 0.49 ശതമാനമാണ് ജനുവരിയില്‍ ഉണ്ടായിട്ടുള്ളതെന്ന് ടെലകോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളിലൂടെ  പറയുന്നു. 

റിലയന്‍സിന്റെ ജിയോക്ക് ജനുവരിയില്‍ ലഭിച്ച പുതിയ ഉപഭോക്താക്കളുടെ എണ്ണം 93 ലക്ഷമാണ്. അതേസമയം ബിഎസ്എന്‍എല്ലില്‍ 9.82 ലക്ഷം പുതിയ ഉപഭോക്താക്കളും ഉണ്ടായി. ഭാരതി എയര്‍ടെല്ലിന് ഒരു ക്ഷം ഉപഭോക്താക്കളുമാണ് ഉണ്ടായത്. 

 

Related Articles

© 2024 Financial Views. All Rights Reserved