ടെലികോം വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുമ്പില്‍:ട്രായ്

January 18, 2020 |
|
News

                  ടെലികോം വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുമ്പില്‍:ട്രായ്

2019 നവംബറില്‍ 5.6 ദശലക്ഷം പുതിയ വരിക്കാരെ ഉള്‍പ്പെടുത്തി, റിലയന്‍സ് ജിയോ മറ്റെല്ലാ ടെലികോം കമ്പനികളെയും മറികടന്ന് വരിക്കാരുടെ എണ്ണത്തില്‍ ഒന്നാമതായി.ഇതിനുപുറമെ, 2019 നവംബറില്‍ ജിയോക്ക് വയര്‍ലെസ് വരിക്കാരുടെ വിഭാഗത്തില്‍ 32.04 ശതമാനം ഓഹരിയാണുള്ളത്, വോഡഫോണ്‍ ഐഡിയക്ക് 29.12 ശതമാനവും ഭാരതി എയര്‍ടെല്ലിന് 28.35 ശതമാനവും രേഖപ്പെടുത്തി.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം തെളിയിക്കുന്നത്.2019 നവംബറിലെ കണക്കനുസരിച്ച് ജിയോയില്‍ 369.93 ദശലക്ഷം വരിക്കാരാണുള്ളത്, കഴിഞ്ഞ മാസം ഇത് 364.32 ദശലക്ഷമായിരുന്നു.ഇതോടെ വോഡഫോണ്‍ ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. വോഡഫോണ്‍ ഐഡിയയ്ക്ക് 36.41 ദശലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്, 29.12 ശതമാനം വിപണി വിഹിതമാണ് വോഡഫോണ്‍ ഐഡിയയ്ക്ക് അവശേഷിക്കുന്നത്.

ഭാരതി എയര്‍ടെല്‍ 1.65 ദശലക്ഷം പുതിയ വരിക്കാരെ പട്ടികയില്‍ ചേര്‍ത്തു, 2019 നവംബറില്‍ ഇത് 327.3 ദശലക്ഷമായി ഉയര്‍ന്നു, കഴിഞ്ഞ ഒക്ടോബറില്‍ ഇത് 325.65 ദശലക്ഷം ഉപയോക്താക്കളായിരുന്നു. 2019 നവംബറില്‍ വയര്‍ലെസ് വരിക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് എയര്‍ടെല്ലിന് 28.35 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ 341,722 ഉപയോക്താക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്തി, 2019 നവംബറില്‍ 10.19 ശതമാനം വിപണി വിഹിതമാണ് രേഖപെടുത്തിയത്.ജിയോയും എയര്‍ടെലും രജിസ്റ്റര്‍ ചെയ്ത വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടും, ടെലികോം മേഖലയ്ക്ക് മൊത്തത്തില്‍ 28.81 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു, 2018 ഏപ്രില്‍ മുതല്‍ ഈ വ്യവസായം കണ്ട ഏറ്റവും വലിയ ഇടിവാണിത്.

 

Related Articles

© 2024 Financial Views. All Rights Reserved