ഇക്കണോമിക് സര്‍വേയില്‍ പ്രതീക്ഷകളില്ല; ഓഹരി സൂചികയായ സെന്‍സെക്‌സ് 40723.49 ലും നിഫ്റ്റി 11962.10 ത്തിലും ചുരുങ്ങി

January 31, 2020 |
|
Trading

                  ഇക്കണോമിക് സര്‍വേയില്‍ പ്രതീക്ഷകളില്ല; ഓഹരി സൂചികയായ സെന്‍സെക്‌സ് 40723.49 ലും നിഫ്റ്റി 11962.10 ത്തിലും ചുരുങ്ങി

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഈ ആഴ്ച്ചത്തെ അവസാനത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തിലേക്ക് വഴുതി വീണു.2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് ശതമാനം മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച  ഇക്കണോണിക് സര്‍വേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

നടപ്പുവര്‍ഷം ആറ് ശതമാനത്തിലേക്ക് വളര്‍ച്ച ചുരുങ്ങുമെന്ന സര്‍ക്കാര്‍ കണക്ക് കൂട്ടലുകളാണ് ഇപ്പോള്‍ വിപണി കേന്ദ്രങ്ങളിലും പ്രതിഫലിച്ചിട്ടുള്ളത്.   അതേസമയം കൊറോണ വൈറസ് ബാധയിലുണ്ടായ ആശങ്കകളും ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 190.33 പോയിന്റ് താഴ്ന്ന് അതായത്  0.47 ശതമാനം ഇടിവ് രേഖപ്പെടുത്തി 40723.49 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 73.70 പോയിന്റ് താഴ്ന്ന് അതായത് 0.61 ശതമാനം ഇടിവ് രേഖപ്പെടുത്തി 11962.10 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 970 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1406 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

അതേസമയം മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് കഴിഞ്ഞ ദിവസങ്ങളില്‍ 41198.66  ലേക്കെത്തിയാണ് അവസാനിച്ചതെങ്കില്‍ ഇപ്പോള്‍  40723.49 ലേക്കാണ് ചുരുങ്ങിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി   12035.80 ലേക്കെത്തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരം അവസാനിച്ചതെങ്കില്‍ ഇന്ന്  11962.10 ലേക്ക് ചുരുങ്ങി.   

കോട്ടക് മഹീന്ദ്ര (3.90%), എസ്ബിഐ (2.49%),  ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (2.49%), ബജാജ് എയര്‍ടെല്‍ (1.36%), ബജാജ് ആട്ടോ (1.10%), എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

എന്നാല്‍  വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.  ഒഎന്‍ജിസി (-5.75%), ടാറ്റാ മോട്ടോര്‍സ് (-5.16%), പവര്‍ ഗ്രിഡ് കോര്‍പ്പ് (-3.88%), കോള്‍ ഇന്ത്യ (-3.33%), യുപിഎല്‍ (-3.23%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തി.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  എസ്ബിഐ (2,950.64), റിലയന്‍സ് (2,242.64), കോട്ടക് മഹീന്ദ്ര (1,606.32),  ടാ്റ്റാ മോട്ടോര്‍സ് (1,335.48), ഇ്ന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,056.32) എ്ന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന്് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved