വാവെയ്ക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി യുഎസ്; നെറ്റ്‌വര്‍ക്കിലേക്ക് അനുവാദമില്ലാതെ വാവെ പ്രവേശനം നടത്തി; പുതിയ ആരോപണ വാവെയുടെ 5ജി ടെക്‌നോളജി വികസിപ്പിക്കുന്നത് മുടക്കുക തന്നെ ലക്ഷ്യം

February 14, 2020 |
|
News

                  വാവെയ്ക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി യുഎസ്;  നെറ്റ്‌വര്‍ക്കിലേക്ക് അനുവാദമില്ലാതെ വാവെ പ്രവേശനം നടത്തി; പുതിയ ആരോപണ വാവെയുടെ 5ജി ടെക്‌നോളജി വികസിപ്പിക്കുന്നത് മുടക്കുക തന്നെ ലക്ഷ്യം

വാഷിങ്ടണ്‍: ചൈനീസ് ടെക് ഭീമനും, ടെലികോം ഭീമനുമയ വാവയെ വീണ്ടും പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിലാണിപ്പോള്‍ യുഎസ്. വാവെയ്‌ക്കെതിരെ യുഎസ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.  തങ്ങളുടെ ഉത്പ്പന്നങ്ങളിലൂടെ മൊബൈല്‍ നെറ്റ് വര്‍ക്കിലേക്ക് പിന്‍വാതില്‍ പ്രവേശനം നടത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ വാവെന്നും,  വാവെയുടെ പക്കല്‍ അത്തരത്തിലുള്ളൊരു സാങ്കേതികവിദ്യ ഉണ്ടെന്നും അത് തെളിയിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നുമാണ് യുഎസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബാര്‍ട്ട് ബ്രെയിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ചൈനീസ് ടെക് ഭീമനായ വാവെയ്ക്ക് നേരെ ചാരപ്രവര്‍ത്തനം എന്ന ഗുരുതരമായ ആരോപണങ്ങള്‍ നിരത്തുമ്പോഴും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് യുഎസ് വെളിപ്പെടുത്തിയിരുന്നില്ല.

അതേസമയം യുഎസ് വാവെയ്ക്ക് നേരെ ഉയര്‍ത്തിയ തെളിവുകളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍  ജര്‍മ്മനി,യുകെ തുടങ്ങിയ രാജ്യങ്ങളുമായി തെളിവപകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎസ് പങ്കുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ നിയമപരമായ ആവശ്യങ്ങള്‍ക്ക് നെറ്റ് വര്‍ക്കിലേക്ക് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് അവകാശമുണ്ട്. എന്നാല്‍ അത്തരം  സാങ്കേതിക വിദ്യ പ്രയോഗിച്ച് പ്രവേശനം നടത്തുമ്പോള്‍  ഓപ്പറേറ്റര്‍മാരുട അനുമതി വാങ്ങല്‍ നിര്‍ബന്ധമാണ്. എന്നാല്‍  ഇത്തരം കാര്യങ്ങള്‍ വാവെ ലംഘിച്ചുവെന്നാണ് യുഎസ് പറയുന്നത്.  അനുവാദം കൂടാതെ നെറ്റവര്‍ക്കിലേക്ക് പ്രവേശനം നടത്താനുള്ള ഉപകരണം വാവെയുടെ പക്കല്‍ ഉണ്ടെന്നാണ് പറയുന്നത്.  അതേസമയം യുഎസ് തെളിവുകളില്ലാതെയാണ് ആരോപണം ഉയര്‍ത്തുന്നതെന്ന് വാവെ പ്രതികരിച്ചു. യുഎസ് തെളിവില്ലാതെയാണ് സംസാരിക്കുന്നതെന്നാണ് വാവെ പറയുന്നത്. എന്നാല്‍ യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചൈനീസ് സര്‍ക്കാറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരുന്നത്.  ഇത് മൂലം യുഎസ് വാവെയ്ക്ക് നേരെ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യുഎശ് ഉപരോധങ്ങള്‍ക്കിടയിലും വാവെ  5ജി ടെക്‌നോളജിയുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റമാണ് നടത്തുന്നത്.  

വാവെയുമായി വാണിജ്യ കരാറിലേര്‍പ്പെടരുതെന്ന് യുഎസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും യുഎസിന്റെ അഭ്യര്‍ത്ഥന പലരാജ്യങ്ങളും ചെവികൊണ്ടില്ല. ടെക് കമ്പനിയായ വാവെ 5ജി കരാറുകളിലടക്കം വന്‍ മുന്നേറ്റമാണ് അന്താരാഷ്ട്ര തലത്തില്‍ നടത്തിയിട്ടുള്ളത്. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും കമ്പനിയുമായി സഹകരിക്കാനാണ് കൂടുതല്‍ രാഷ്ട്രങ്ങള്‍ താത്പര്യപ്പെട്ടിട്ടുള്ളത്. കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.  വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved