നാല് വര്‍ഷത്തിനുള്ളില്‍ ത്രീവീലറുകളെല്ലാം ഇലക്ട്രിക് വാഹനങ്ങളാകും

May 23, 2019 |
|
Lifestyle

                  നാല് വര്‍ഷത്തിനുള്ളില്‍ ത്രീവീലറുകളെല്ലാം ഇലക്ട്രിക് വാഹനങ്ങളാകും

രാജ്യത്ത്  ഇലക്ട്രിക്കല്‍ ത്രീ വീലറുകളുടേയും ഇരുചക്രവാഹനങ്ങളുടേയും പദ്ധതി കൊണ്ടു വരാന്‍ വേണ്ടി നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് നയിക്കുന്ന പാനല്‍ ശുപാര്‍ശ ചെയ്തു. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. 2023 മാര്‍ച്ച് 31 നോട് കൂടി പദ്ധതി ആരംഭിക്കുമെന്നാണ് പറയുന്നത്. 

2023 മാര്‍ച്ച് 31 നകം ഇന്‍ഡ്യന്‍ റോഡുകളില്‍ എല്ലാ ആന്തരിക കംമ്പഷന്‍ എഞ്ചിനുകളും നിര്‍ത്തലാക്കാനും 150 സിസിക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലെ മാറ്റവുമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയെ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള വലിയ ഒരു പദ്ധതിയുടെ ഭാഗമാണിത്. 

വൈദ്യുതി വാഹനങ്ങള്‍ക്ക് ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിനായി പ്രോത്സാഹിപ്പിക്കുന്നതിനായിട്ട്  സര്‍ക്കാര്‍ സമഗ്ര പരിപാടി നയം നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജ്യത്ത് വിറ്റഴിക്കപ്പെട്ട 78% വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ത്രീ വീലറുമാണ്. ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങളും കുറഞ്ഞത് ഒരു ജിഗാ വാട്ട് ശേഷിയുമുള്ള ബാറ്ററി പ്ലാന്റുകളും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി  സ്ഥാപിക്കുന്നു.

2025 മാര്‍ച്ച് 31 നാണ് ഇരുചക്രവാഹന വിഭാഗത്തില്‍ 150 സിസിയില് താഴെയുള്ള എല്ലാ പുതിയ മോഡലുകളും ലിഥിയം അയോണ്‍ ബാറ്ററികളിലെ ഇലക്ട്രിക് വാഹനങ്ങള്‍ളായിരിക്കും. 2017-18 കാലയളവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കിയത് 56,000 യൂണിറ്റാണ്.

 

Related Articles

© 2024 Financial Views. All Rights Reserved