വേനല്‍ച്ചൂട് പെരുകുമ്പോള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ഫ്രിഡ്ജും എസിയും; ആകര്‍ഷകമായ തവണ വ്യവസ്ഥകള്‍ കച്ചവടം ഉഷാറാക്കുന്നു; എസി വില്‍പനയില്‍ 29 ശതമാനം അധികം വര്‍ധന

July 17, 2019 |
|
News

                  വേനല്‍ച്ചൂട് പെരുകുമ്പോള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ഫ്രിഡ്ജും എസിയും; ആകര്‍ഷകമായ തവണ വ്യവസ്ഥകള്‍ കച്ചവടം ഉഷാറാക്കുന്നു; എസി വില്‍പനയില്‍ 29 ശതമാനം അധികം വര്‍ധന

ഡല്‍ഹി: വേനല്‍ച്ചൂട് പെരുകുമ്പോള്‍ രാജ്യത്തെ ഫ്രിഡ്ജ്-എസി വില്‍പ്പന കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസി വില്പനയില്‍ 29 ശതമാനം വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മാത്രമല്ല കമ്പനികള്‍ ആകര്‍ഷകമായ മാസ തവണ വ്യവസ്ഥകള്‍ ഉപഭോക്താക്കള്‍ക്കായി ഇറക്കിയതും ഗ്രാമീണ മേഖലകളില്‍ അടക്കം എസി ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്.

അഞ്ചു ലക്ഷം ആളുകള്‍ മാത്രം ഉള്ള ചെറു പട്ടണങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ എസി വില്‍പയില്‍ 1.6 ഇരട്ടി വില്‍പനയും ഫ്രിഡ്ജ് വില്‍പനയില്‍ 1.2 ഇരട്ടി വര്‍ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മുതല്‍ മെയ് മാസം വരെയുള്ള കണക്കാണിതെന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി.  ജിഎഫ്‌കെ ഇന്ത്യ എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി പുറത്ത് വിട്ട കണക്കുകളാണ് ഇവ വ്യക്തമാക്കുന്നത്. രാജ്യത്തെ എസി വില്‍പന 29 ശതമാനവും ഫ്രിഡ്ജ് വില്‍പന 13  ശതമാനവും വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മാത്രമല്ല ഇക്കുറി മണ്‍സൂണ്‍ എത്താന്‍ വൈകിയതിനാല്‍ ജൂണിലും എസി വില്‍പന തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസി ഇന്‍വെര്‍ട്ടര്‍ വില്‍പനയിലും കാര്യമായ ഉണര്‍വ് സംഭവിച്ചിട്ടുണ്ട്. 2015 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഫ്രിഡ്ജുകളുടെ ശരാശരി നിരക്കില്‍ 4 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ലോക കപ്പ് ക്രിക്കറ്റ് സീസണിലും ടിവി വില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടാകാതിരുന്നത് ഈ ഘട്ടത്തില്‍ ശ്രദ്ധേയമായ സംഗതിയാണ്. 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved