ഗൂഗിളില്‍ ആളുകള്‍ ഏറ്റവുമധികം തിരഞ്ഞ കാര്‍ ബ്രാന്‍ഡ് ടൊയോട്ടയെന്ന് പഠന റിപ്പോര്‍ട്ട്

April 01, 2019 |
|
Lifestyle

                  ഗൂഗിളില്‍ ആളുകള്‍ ഏറ്റവുമധികം തിരഞ്ഞ കാര്‍ ബ്രാന്‍ഡ് ടൊയോട്ടയെന്ന് പഠന റിപ്പോര്‍ട്ട്

ലോകത്തില്‍ ഏറ്റവുമധികം  ആളുകള്‍ ഗൂഗിളില്‍ അന്വേഷിക്കുന്ന കാര്‍ ബ്രാന്‍ഡ് ടൊയോട്ടയുടേതെന്ന് റിപ്പോര്‍ട്ട്. 171 രാജ്യങ്ങളില്‍ 57  രാജ്യങ്ങളാണ് ടൊയോട്ടയെ പറ്റി വിവരങ്ങള്‍ അന്വേഷിച്ചത്. ബിഎംഡബ്ല്യു 25 ഓളം രാജ്യങ്ങളിലാണ് സേര്‍ച്ച് ചെയ്യപ്പെട്ടത്. ഇതോടെ ഗൂഗിളില്‍ തിരഞ്ഞ രണ്ടാമത്തെ ബ്രാന്‍ഡെന്ന സ്ഥാനം ബിഎംഡബ്ല്യു സ്വന്തമാക്കി. ഗൂഗിളില്‍ നിന്നും  ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെയ്‌ഗോ പുതിയ പഠനം നടത്തിയത്. 

ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ അന്വേഷിച്ച കാര്‍ ബ്രാന്‍ഡ് മാരുതി സുസൂക്കിയാണെന്നാണ് പഠനത്തിലൂടെ വെളുപ്പിടെുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസൂക്കി. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ഏഷ്യ എന്നീ രാജ്യങ്ങളിലെ അന്വേഷകരാണ് ടൊയോട്ടയെ പറ്റി ഗൂഗിളില്‍ തിരഞ്ഞത്. കാറുകളുടെ വിവിധ മോഡലുകളെ പറ്റിയും അന്വേഷകര്‍ തിരഞ്ഞെട്ടുണ്ടെന്നാണ് പഠനത്തിലൂടെ തെളിഞ്ഞത്. 

ടൊയോട്ടയെ പറ്റി ഏറ്റവുമധികം തിരഞ്ഞത് ആസ്‌ത്രേലിയിലാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം കൊറിയന്‍ കാര്‍ ബ്രാന്‍ഡായ ഹ്യുന്‍ഡായ് റഷ്യയാണ് ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത്. ചൈനയില്‍ ടെസ്‌ലയാണ് ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ കാര്‍. വിവിധ കാര്‍ ബ്രാന്‍ഡ് കമ്പനികളുടെ മോഡലുകളെ പറ്റി ഗൂഗിളില്‍ തിരഞ്ഞെതിന്റെ റിപ്പോര്‍ട്ടും സര്‍വേയിലൂടെ പുറത്തുവിട്ടിട്ടുണ്ട്

 

Related Articles

© 2024 Financial Views. All Rights Reserved