ഇറാന്‍-അമേരിക്ക സംഘര്‍ഷം; ക്രൂഡ് ഓയില്‍ വില വിര്‍ധിച്ചു; ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും കൊമ്പുകോര്‍ക്കുമ്പോള്‍

January 03, 2020 |
|
News

         ഇറാന്‍-അമേരിക്ക സംഘര്‍ഷം; ക്രൂഡ് ഓയില്‍ വില വിര്‍ധിച്ചു; ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും കൊമ്പുകോര്‍ക്കുമ്പോള്‍

വാഷിങ്ടന്‍:  ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ചാര തലവനടക്കമുള്ള സൈനീക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണം നടന്ന് മിനുട്ടുകള്‍ക്കകം ഡൊനാള്‍ഡ് ട്രംപ് യുഎസ് പതാക ഫെയ്‌സ് ബുക്കിലും, ട്വിറ്ററിലും പ്രദര്‍ശിപ്പിച്ചു. ഇതോടെ ഇറാന്‍, ഇറാഖ്, അമേരിക്ക ബന്ധങ്ങള്‍ക്ക് വിള്ളലുകളുണ്ടാകുമെന്നുറപ്പായി. അതേസമയം അമേരിക്കയുടെ ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്നാണ് ഇറാനിപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.  പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടി്ട്ടുണ്ടെന്നാണ് വിവരങ്ങളലൂടെ ചൂണ്ടിക്കാട്ടുന്നത്.  

ഇറാന്റെ സൈനീക സംഘത്തെ ലക്ഷ്യം വെച്ച് വെള്ളിയാഴ്ച്ച  അമേരിക്ക റോക്കറ്റാക്രമണം നടത്തിയെന്നാണ് വിവരം.  ആക്രണത്തില്‍ ഏഴിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിമമായി പുറത്തുവിട്ട വിവരം. അതേസമയം ബാഗ്ദാദിലെ യുഎസ് എംബിഎസിക്ക് മുന്‍പില്‍  പ്രതിഷേധകാര്‍ക്ക് യുഎസ് സൈനീകരുമായി ഏറ്റുമുട്ടിയിരുന്നു. പിന്നില്‍ ഇറാന്റെ കരങ്ങളാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് പറഞ്ഞത്.  സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയിലടക്കം  പ്രതിസന്ധികള്‍ രൂപപ്പെട്ടു. 

ഇതോടെ ആഗോള സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങി. ഇറാന്‍- അമേരിക്ക തമ്മിലുള്ള വടംവലി ശക്തമായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍  ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയും,  ഇന്ധന വിതരണത്തില്‍ പ്രതിസന്ധി ശക്തമാവുകയും ചെയ്തു.  വരും നാളുകളില്‍ എണ്ണ ഉത്പ്പാദനത്തില്‍ കുറവ് വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 ക്രൂഡ് ഓയില്‍ വില ഇന്ന്  ഉയുകയും ചെയ്തു. . ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 3.06 ശതമാനം വില കൂടി 68.28 എന്ന നിരക്കിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ്  ബാരലിന്  2.88 ശതമാനം കൂടി 62.94 ല്‍ എത്തി. ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദകരാണ് ഇറാന്‍. ലോകത്തിലെ എണ്ണയുടെ 10 ശതമാനത്തോളം ഇറാന്റെ പക്കലാണ്. ഒരിടവേളക്ക് ശേഷമുണ്ടായ അമേരിക്ക- ഇറാന്‍ ഇറാഖ് സംഘര്‍ഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായത് ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ്ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത. ഡല്‍ഹിയില്‍ ഇന്ന് പെട്രോള്‍ വില 75.35 രൂപയും, ഡീസലിന് 68.25  രൂപയും, മുംബൈയില്‍ പെട്രോള്‍ വില 80.94 രൂപയും,  ഡീസലിന് 71.56 രൂപയുമാണ് വില.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved