300 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക തീരുവ ഈടാക്കാനൊരുങ്ങി ട്രംപ്

June 07, 2019 |
|
News

                  300 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക തീരുവ ഈടാക്കാനൊരുങ്ങി ട്രംപ്

വാഷിങ്ടണ്‍: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. 300 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പ്പനങ്ങളുടെ ഇറക്കുമതിക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇപ്പോള്‍ അധിക തീരുവ ഈടാക്കാന്‍ ആലോചിച്ചിരിക്കുകയാണ്. അതേസമയം 200 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക മെയ് 10 ന് തീരുവ ഉയര്‍ത്തിയിരുന്നു. അമേരിക്കന്‍ തീരുമാനത്തെ പ്രതിരോധിക്കാന്‍ ചൈനയും അധിക തീരുവ ഈടാക്കിയിരുന്നു.

അതേസമയം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ചര്‍ച്ചകളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാപാര തര്‍ക്കം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്. വ്യാപാര തര്‍ക്കം ഉടന്‍ പരിഹരിക്കണമെന്നാണ് ചൈനയുടെ ആഗ്രഹമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയിസലൂടെ വ്യക്തമാക്കി.

 

Related Articles

© 2024 Financial Views. All Rights Reserved