റാഫേല്‍ വിവാദം കത്തുന്നു; കരാര്‍ പ്രഖ്യാപനത്തിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ചയില്‍ അംബാനി ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചു

February 12, 2019 |
|
News

                  റാഫേല്‍ വിവാദം കത്തുന്നു; കരാര്‍ പ്രഖ്യാപനത്തിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ചയില്‍ അംബാനി ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചു

റാഫേല്‍ കരാറിനെ പറ്റി പുതിയ വാര്‍ത്തകള്‍ പുറത്തു വരികയാണ്. ദേശീയ രാഷ്ട്രീയത്തിലും ഇന്ത്യയുടെ പ്രതിരോധ സാമ്പത്തിക മേഖലയിലും കോളിളക്കം സൃഷ്ടിച്ച റാഫേല്‍ കരാറിനെ പറ്റി പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കരാര്‍ പ്രഖ്യാപനത്തിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി നേരിട്ട്  കൂടിക്കാഴ്ച്ച നടത്തിയെന്നാണ് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. 2015 മാര്‍ച്ചില്‍ പ്രധാനമന്ത്രി കരാര്‍ സംബന്ധിച്ച് പ്രഖ്യാനം നടത്തുന്നതിന്റെ രണ്ടാഴ്ച മുന്‍പ് അനില്‍ അംബാനി പാരീസില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ലീ ഡ്രെയിന്റെ പ്രത്യേക ഉപദേഷ്ടാവായ ജീന്‍ ക്ലാഡ് മലെറ്റ്, വ്യാവസായി ഉപദേഷ്ടാവ് ക്രിസ്റ്റഫ് സലോമന്‍, സാങ്കേതി ഉപദേഷ്ടാവ് ജിഓഫ്രെ ബോക്വാട്ട് എന്നിവരുമായാണ് അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയത്. എയര്‍ ബസ് ഹെലികോപ്‌ടേഴ്‌സുമായി ചേര്‍ന്ന് പ്രതിരോധ  ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ താത്പര്യം ഉണ്ടെന്നും ഇത് സംബന്ധിച്ച് അനില്‍ംബാനി കൂടുതല്‍ ചര്‍ച്ച നടത്തിയെന്നുമാണ് വാര്‍ത്ത. 

മോദി കരാറില്‍ ഒപ്പു വെക്കുന്നതിനു മുന്‍പും ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതിന് മുന്‍പം ഉദ്യോഗസ്ഥരുമായി ധാരണ പത്രത്തെ പറ്റിയും കരാറിനെ പറ്റിയും അംബാനി സംസാരിച്ചു. 2015 മാര്‍ച്ചില്‍ മോദി ഫ്രാന്‍സ് സന്ദര്‍ക്കുമെന്ന കാര്യം അംബാനിക്ക് അറിയാവുന്ന കാര്യമായിരുന്നു.തുടര്‍ന്ന് 2015 മാര്‍ച്ച 9 മുതല്‍ 11 വരെ മോദി ഫ്രാന്‍സ് സന്ദര്‍ച്ചു. ഈ വേളയില്‍ മോദിക്കൊപ്പം അംബാനിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട. കരര്‍ സംബന്ധിച്ചു ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലങ്ങും നേരന്ദ്ര മോദിയും തമ്മില്‍ സംയുക്ത പ്രഖ്യാപനം നടത്തി.അംബാനിയുടെ പ്രതിരോധ കമ്പനിയും റഫേല്‍ കരാറിലെ ഇന്ത്യന്‍ പങ്കാളിയുമായ റിലയന്‍സ് ഡിഫന്‍സ് പ്രഖ്യാപിച്ചതും രാജ്യത്തെ ആശങ്കയിലാക്കിയ പ്രധാന കാര്യമാണ്.

 

Related Articles

© 2024 Financial Views. All Rights Reserved