എടിഎമ്മുകളിൽ പുതിയ നോട്ടുകൾ നിറയ്ക്കാൻ ഉത്തരവിട്ട് യുഎഇ; ബാങ്ക് ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും പ്രധാനം

March 27, 2020 |
|
News

                  എടിഎമ്മുകളിൽ പുതിയ നോട്ടുകൾ നിറയ്ക്കാൻ ഉത്തരവിട്ട് യുഎഇ; ബാങ്ക് ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും പ്രധാനം

അബുദാബി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി രാജ്യത്തെ എടിഎമ്മുകളിൽ എല്ലാ വിഭാഗങ്ങളുടെയും പുതിയ നോട്ടുകൾ നിറയ്ക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ബാങ്കുകളോട് ഉത്തരവിട്ടു.

ബാങ്ക് ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഈ മാസം ശമ്പളം നൽകുന്നതിന് പുതിയ നോട്ടുകൾ ലഭ്യമാക്കണമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

എല്ലാ എടിഎമ്മുകളും സ്ഥിരമായി ശുചീകരിക്കുന്നത് പോലുള്ള എടിഎം ഉപയോഗവുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികൾ ഉടൻ നടപ്പാക്കാനും ബാങ്കുകൾക്ക് നിർദ്ദേശം നൽകി. എടിഎമ്മുകളിലെ എല്ലാ ഉപഭോക്താക്കൾക്കും ഡിസ്പോസിബിൾ ലാറ്റക്സ് കയ്യുറകൾ പോലുള്ള പ്രതിരോധ ഉപകരണങ്ങൾ നൽകാനും നിർദ്ദേശിക്കപ്പെട്ടു.

Related Articles

© 2024 Financial Views. All Rights Reserved