യുഎഇ സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഐഎംഎഫ്

May 07, 2019 |
|
News

                  യുഎഇ സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഐഎംഎഫ്

യുഎഇ സമ്പദ് വ്യവസ്ഥയില്‍ പുതിയ മാറ്റങ്ങളാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. സമ്പദ് വ്യവസ്ഥ ഇപ്പോള്‍ പുതിയ വഴിത്തിരിലൂടെയയാണ് നീങ്ങുന്നതെന്നാണ് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എക്‌സ്‌പോ 2020 നിക്ഷേപ പദ്ധതികളും, ഇന്ധന വില വര്‍ധിച്ചതും, സാമ്പത്തിക നയങ്ങളിലുള്ള കര്‍ശന നിലപാടുകളും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്നതിന് കാരണമായെന്നാണ് ഐഎംഎഫ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 

യുഎഇയുടെ സാമ്പത്തിക വളര്‍ച്ച 2020ലെത്തുമ്പോള്‍ 3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം രണ്ട് ശതമാനം വളര്‍ച്ചയാണ് ഉണ്ടാവുകയെന്നും  ഐഎംഎഫ് പറയുന്നു. ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖല വീണ്ടും ഉണരുമെന്നും, ആഭ്യന്തര വായ്പാ ശേഷി വര്‍ധിക്കുമെന്നും, വിനോദ സഞ്ചാര മേഖലയില്‍ വളര്‍ച്ച ഉണ്ടാകുമെന്നും, തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം യുഎഇ അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍ വളര്‍ച്ച നേടുമെന്നും വിവിധ സാമ്പത്തക പദ്ധതികളിലൂടെ 2.6 ശതമാനം വളര്‍ച്ച നേടുമെന്നും  ലോക ബാങ്കിന്റെ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വേഗതയില്‍ വളര്‍ച്ച കൈവരിക്കുന്ന രാഷ്ട്രമായി യുഎഇ മാറുമെന്നും വേള്‍ഡ് ബാങ്കന്റെ നിരീക്ഷണ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്. 

 

Related Articles

© 2019 Financial Views. All Rights Reserved