വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കി യുഎഇ; 13 വ്യാവസായ മേഖലകളില്‍ 100 ശതമാനം നിക്ഷേപത്തിന് അനുമതി

July 04, 2019 |
|
News

                  വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കി യുഎഇ; 13 വ്യാവസായ മേഖലകളില്‍ 100 ശതമാനം നിക്ഷേപത്തിന് അനുമതി

ദുബായ്: വിദേശ നിക്ഷേപത്തിന് യുഎഇ ഇപ്പോള്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കിയിരിക്കുകയാണ്. വ്യാവസ മേഖലയുടെ ഉണര്‍വ്വിന് വേണ്ടിയും, രാജ്യത്ത് കൂടുതല്‍ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് യുഎഇ സര്‍ക്കാര്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. 13ഓളം വ്യാവസായ മേഖലകളില്‍ 100 ശതമാനം വരെ നിക്ഷേപം നടത്താനുള്ള അനുമതിയാണ് യുഎഇ ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. 13 മേഖലകളിലെ 122 പ്രവര്‍ത്തകളില്‍ ഉള്‍പ്പെട്ടുകൊണ്ട് വിദേശ നിക്ഷേപം നടത്താമെന്നാണ് യുഎഇ ഭരണകൂടം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രസഭാ യോഗത്തിലാണ് വിദേശ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിക്കൊണ്ടുള്ള തീരുമാനം എടുത്തത്. 

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, യുഎഇ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക വെല്ലുവിളിയെ ചെറുത്ത് തോല്‍പ്പിക്കാനും പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് സാധ്യമാകും എന്നാണ് യുഎഇ ഭരണകൂടം ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്താനും, ലോകത്തെ മുന്‍ നിര സമ്പദ് വ്യവസ്ഥയായി യുഎഇയെ വളര്‍ത്തിയെടുക്കുക എന്ന ഏറ്റവും വലിയ ലക്ഷ്യമാണ് യുഎഇ ഭരണകൂടത്തിനുള്ളത്. അതോടപ്പം രാജ്യത്ത് ഇപ്പോള്‍ തൊഴില്‍ പ്രതിസന്ധിയെ തരണം ചെയ്യാനും വേണ്ടിയാണ് 100 ശതമാനം വിദേശ നിക്ഷേപമെന്ന ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. കാര്‍ഷികം, വ്യാവസായികം, നിര്‍മ്മാണം, ഊര്‍ജം എന്നീ മേഖലകളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് യുഎഇ വിദേശ നിക്ഷേപം നൂറ് ശതമാമെന്ന നിലപാടിലേക്കെത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 

അതേസമയം തൊഴില്‍ പ്രതിസന്ധിയോ വലിയ വെല്ലുവിളികളോ നേരിടാത്ത വ്യാവസായ സംരംഭങ്ങളില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി ഉണ്ടാകില്ല. എണ്ണ, പ്രകൃതി വാതകം, വ്യോമയാന മേഖല, കയറ്റുമതി, ഉത്പ്പാദനം, മെഡിക്കല്‍, ടെലികോം, ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ 100 ശതമാനം നിക്ഷേപം നടത്താനുള്ള അുമതി ഉണ്ടാകില്ല.സാമ്പത്തി സ്ഥിരത കൈവരിക്കാന്‍ പുതിയ നിക്ഷേപ മാര്‍ഗം ഗുണം ചെയ്യുമെന്നാണ് യുഎഇ ഭരണകൂടം പറയുന്നത്. യുഎഇ പൊതുവെ മറ്റ് ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായ സാമ്പത്തിക പരിഷ്‌കരണ നിലപാടാണ് സ്വീകരിക്കുന്നത്. മറ്റ് ജിസിസി രാഷ്ട്രങ്ങള്‍ എണ്ണയലധിഷ്ടിതമായ വളര്‍ച്ച ലക്ഷ്യമിടുമ്പോള്‍ യുഎഇ മറ്റ് മേഖലകളെ കൂടി ഉത്തേജിപ്പിച്ചുകൊണ്ടുള്ള സാമ്പത്തിക പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved