യുഎഇയില്‍ സ്റ്റാര്‍ടപ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകാന്‍ സാധ്യത; യുഎഇയിലെ 88 ശതമാനം നിക്ഷേപവും സ്റ്റാര്‍ടപിലൂടെ

March 19, 2019 |
|
News

                  യുഎഇയില്‍ സ്റ്റാര്‍ടപ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകാന്‍ സാധ്യത; യുഎഇയിലെ 88 ശതമാനം നിക്ഷേപവും സ്റ്റാര്‍ടപിലൂടെ

ദുബായ്: യുഎഇയില്‍ ഏറ്റവുമധികം നിക്ഷപങ്ങള്‍ നടക്കുന്നത് സ്റ്റാര്‍ടപിലൂടെയെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ടപ്പിന് വലിയ സാധ്യതയുണ്ട് യുഎഇയില്‍. യുഎഇയിലെ സ്റ്റാര്‍ടപ് നിക്ഷേപങ്ങളിലെ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് എത്രയോ മടങ്ങ് കൂടുതലുമാണിത്. 88 ശതമാനം നിക്ഷേപങ്ങളും സ്റ്റാര്‍ടപ്പില്‍ നിന്നാണ്. നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം സ്റ്റാര്‍ടപ് രംഗത്ത് യുഎഇ ഭരണ കൂടം സ്വീകരിച്ച നയങ്ങള്‍ തന്നെയാണ്. 31.36 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്റ്റാടപ് രംഗത്ത് നിക്ഷേപമായി എത്തിയത്. ഏപ്രിലില്‍ നടക്കാന്‍ പോകുന്ന യുഎഇയിലെ ഏറ്റവും വലിയ സ്റ്റാര്‍ടപ് സംഗമമായ എഐഎം സ്റ്റാര്‍ടപ് ഇവന്റിന്റെ ഭാഗമായാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

സ്റ്റാര്‍ടപ് മേഖലയില്‍ യുഎഇയില്‍ വര്‍ധിച്ചുവരുന്ന തൊഴില്‍ സാധ്യതയെ പ്രതീക്ഷയോടെയാണ് സംരംഭകര്‍ കാണുന്നത്. പ്രാദേശിക സേവനങ്ങളിലും, ഇ-കൊമേഴ്‌സ് മേഖലയിലും, സാമ്പത്തിക മേഖലയിലും 44 ശതമാനം നിക്ഷേപ വളര്‍ച്ചയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തിവിട്ടിട്ടുള്ളത്. സ്റ്റാര്‍ടപ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഭരഒണകൂടത്തിന്റെ നയങ്ങളാണ് സ്റ്റാര്‍ടപ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം എത്തിയത്. 

അതേസമയം  ലോജിസ്റ്റിക് (9.3), സോഫ്റ്റ് വെയര്‍ (7.1%), മീഡിയ (4.6%),വിദ്യാഭ്യാസം (4.6%), ഗതാഗതം (4.6%) എന്നീ മേഖലകളിലും കൂടുതല്‍ നിക്ഷേപ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. യുഎഇയിലെ സ്റ്റാര്‍ടപ് സംരംഭകര്‍ ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. സ്റ്റാര്‍ടപ് സംരംഭകര്‍ക്ക് വരും വര്‍ഷങ്ങളില്‍ യുഎഇ ഭരണകൂടം കൂടുതല്‍ പ്രതീക്ഷയാണ് നല്‍കാന്‍ പോകുന്നത്. സ്റ്റാര്‍ടപ് സംരംഭകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനും നിക്ഷേപങ്ങളില്‍ വന്‍ കുതിപ്പ് സൃഷ്ടിക്കാനും വേണ്ടി യുഎഇ ഭറണകൂടം സംഘടിപ്പിക്കുന്ന ദേശീയ ഇവന്റാണ് എഐഎം. സ്്റ്റാര്‍ടപ് മേഖലയില്‍ കൂടുതല്‍ സാധ്യതകളും പദ്ധതികളും ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഈ പരിപാടി  സംഘടിപ്പിക്കുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved