വാവയെ അനുകൂലിച്ച് യുഎഇ; 5ജി ടെക്‌നോളജിയിലുള്ള സുരക്ഷയുമായി ബന്ധപ്പെട്ട് തെളിവുകളൊന്നുമില്ലെന്ന് യുഎഇ

October 08, 2019 |
|
News

                  വാവയെ അനുകൂലിച്ച് യുഎഇ;  5ജി ടെക്‌നോളജിയിലുള്ള സുരക്ഷയുമായി ബന്ധപ്പെട്ട് തെളിവുകളൊന്നുമില്ലെന്ന് യുഎഇ

ദുബായ്: അന്താരാഷ്ട്ര തലത്തില്‍ 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍നിരയിലുള്ള കമ്പനിയാണ് വാവെ. ട്രംപ് ഭരണകൂടത്തിന്റെ ഉപരോധങ്ങള്‍ക്കിടയിലും വാവെ അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 ലധികം വാണിജ്യകരാറുകള്‍ വാവെ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 5ജിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളൊന്നും വാവെയ്ക്കില്ലെന്ന വെളിപ്പെടുത്തലും യുഎഇയും നടത്തിയിട്ടുണ്ട്. വാവെയുടെ 5ജി സുരക്ഷയുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് യുഎഇ ടെലികോം  കമ്പനി ചീഫ് ടെക്‌നോളജിക്കല്‍ ഓഫീസര്‍ സലീം അല്‍ബുലീഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

അതേസമയം വാവെ ചൈനീസ് ഭരണകൂടത്തിന് വേണ്ടി പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് യുഎസ് ഭരണകൂടത്തിന്റെ ആരോപണം. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതില്‍ നിന്ന് വാവെയുമായി സഹകരിക്കരുതെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ഇതിനിടയിലാണ് വാവെയുടെ 5ജി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആശങ്കകളില്ലെന്ന് യുഎഇ വ്യക്തമാക്കുന്നത്. വാവെയുമായി 5ജി കരാറില്‍ സഹകരിക്കാന്‍ തന്നെയാണ് യുഎഇയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്‌സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.  വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.  അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്‌ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ അമേരിക്കന്‍ യൂണിറ്റിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.കമ്പനിയുടെ റിസേര്‍ച്ച് ഡിവലപ്മെന്റ് വിഭാഗത്തിലെ ഫ്യൂച്ചര്‍ ടെക്നോളജീസ് വിഭാഗത്തിലെ 600 ജീവനക്കാരെയാണ് വാവെ പിരിച്ചുവിട്ടത്. 750 ജീവനക്കാരാണ് യുഎസ് യൂണിറ്റില്‍ ആകെ ജോലിചെയ്യുന്നത്. 5ജി ടെക്നോളജി വികസിപ്പിക്കുന്നതിലടക്കം കമ്പനി ആഗോള തലത്തില്‍ ഒന്നാമതാണുള്ളത്. എന്നാല്‍ അമേരിക്കയില്‍ കമ്പനിക്ക് ശക്തമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വാവെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുള്ളത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved